പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ അലകുംപിടിയും മാറ്റിയ സംഭവമാണ് ഐപാഡിന്റെ ആവിര്‍ഭാവം. 2010 ജനവരി അവസാനം രംഗത്തെത്തിയ ആപ്പിളിന്റെ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ലോകമെങ്ങും തരംഗങ്ങള്‍ തന്നെ സൃഷ്ടിച്ചു. ഐപാഡ് രംഗത്തെത്തി ഒന്നര വര്‍ഷമായിട്ടും പക്ഷേ, ഫെയ്ബുക്കിന്റെ ഒരു ഐപാഡ് ആപ്ലിക്കേഷന്‍ (iPad app) ഔദ്യോഗികമായി നിലവില്‍ വന്നിട്ടില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ! വിശ്വസിച്ചേ തീരൂ, അതാണ് സത്യം!
ഈ അവസ്ഥയ്ക്ക് പക്ഷേ മാറ്റം വരാന്‍ പോവുകയാണ്. വരുന്ന ആഴ്ചകളില്‍ തന്നെ ഫെയ്‌സ്ബുക്ക് ഒരു സൗജന്യ ഐപാഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടാബ്‌ലറ്റ് കമ്പ്യൂട്ടറിനായി ശ്രദ്ധാപൂര്‍വം ചിട്ടപ്പെടുത്തിയ ആപ്ലിക്കേഷനാണിത്.
2008 ജൂലായില്‍ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ (Apple App Store) ആരംഭിച്ച സമയത്ത് തന്നെ അവിടെ ഫെയ്‌സ്ബുക്കിന്റെ ഐഫോണ്‍ ആപ്ലിക്കേഷന്‍ സ്ഥാനംപിടിച്ചിരുന്നു. എന്നാല്‍, ഐപാഡ് വിപണിയിലെത്തി ഒരു വര്‍ഷത്തിലേറെയായിട്ടും ആതിനു വേണ്ടി ഓപ്റ്റിമൈസ് ചെയ്ത ഒരു ആപ്ലിക്കേഷന്‍ ഫെയ്‌സ്ബുക്കിന് പുറത്തിറക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍ രംഗത്തെത്താന്‍ പോകുന്ന ഐപാഡ് ആപ്ലിക്കേഷന്റെ രൂപകല്‍പ്പന ഫെയ്ബുക്കില്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തോളമായി. രൂപഘടനയില്‍ പലതരം പരിഷ്‌ക്കാരങ്ങള്‍ നടത്തി അവസാനഘട്ട പരീക്ഷണോപയോഗം ഇപ്പോള്‍ നടന്നു വരികയാണ്.
ഐപാഡ് ആപ്പിന്റെ രൂപഘടനയ്ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സൂക്കര്‍ബര്‍ഗ് തന്നെയാണ്. ഐപാഡിന്റെ ടച്ച്‌സ്‌ക്രീന്‍ സമ്പര്‍ക്കമുഖത്തിന് യോജിച്ച വിധത്തില്‍ മനോഹരമായി ചിട്ടപ്പെടുത്തിയ ഡിസൈനാണ് അതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫെയ്‌സ്ബുക്ക് ചാറ്റ്, ഫെയ്ബുക്ക് ഗ്രൂപ്പ് ഫീച്ചറുകളും ഐപാഡ് ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് സൈറ്റിലില്ലാത്ത ചില സവിശേഷതകളും ഫെയ്‌സ്ബുക്കിന്റെ ഐപാഡ് ആപ്ലിക്കേഷനിലുണ്ടാകും. ഐപാഡിലെ ബില്‍ട്ടിന്‍ ക്യാമറയുപയോഗിച്ച് ഫോട്ടോകളും വീഡിയോകളും ഷൂട്ടുചെയ്ത് ഫെയ്‌സ്ബുക്കിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാനുമുള്ള സൗകര്യമായിരിക്കും അവയിലൊന്ന്.
'ഐപാഡ് ആപ്ലിക്കേഷനില്‍ ഫോട്ടോകളും വീഡിയോകളും നല്‍കുന്ന അനുഭവം അത്ഭുതകരമാണ്, പൂര്‍ണ റസല്യൂഷനില്‍ ഫുള്‍സ്‌ക്രീനില്‍ തന്നെ ദൃശ്യങ്ങള്‍ ആസ്വദിക്കാം'-ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതില്‍ സഹകരിക്കുന്ന ഒരാള്‍ 'ന്യൂയോര്‍ക്ക് ടൈംസി'നോട് പറഞ്ഞു.
ഐപാഡ് പോലുള്ള ടാബ്‌ലറ്റുകളിലെ ടച്ച്‌സ്‌ക്രീനുകള്‍ക്ക് അനുഗുണമായി വെബ്ബ് ഇന്റര്‍ഫേസ് ഓപ്റ്റിമൈസ് ചെയ്യാന്‍ ഫെയ്‌സ്ബുക്ക് തയ്യാറാകാത്തതില്‍ ഒട്ടേറെ ഉപഭോക്താക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ചില ഡെവലപ്പര്‍മാര്‍ സ്വന്തം നിലയ്ക്ക് ഫെയ്‌സ്ബുക്ക് സൗഹൃദ ആപ്ലിക്കേഷനുകള്‍ രൂപകല്‍പ്പന ചെയ്യുകയുണ്ടായി. മൈ പാഡ് (My Pad), ഐഫെയ്‌സ് (iFace), ഫ്രണ്ട്‌ലി (Friendly) തുടങ്ങിയവയൊക്കെ അത്തരം ആപ്ലിക്കേഷനുകളാണ്.
നിലവില്‍ 25 കോടിയിലേറെ ഉപഭോക്താക്കള്‍ ഏതെങ്കിലുമൊരു മൊബൈല്‍ ഉപകരണം വഴിയാണ് ഫെയ്‌സ്ബുക്കിലെത്തുന്നതെന്ന് കമ്പനി പറയുന്നു. ലോകത്താകമാനം ഏതാണ്ട് 70 കോടി ഫെയ്‌സ്ബുക്ക് അംഗങ്ങളുണ്ട് . ഈ പശ്ചാത്തലത്തില്‍ ഐപാഡ് പോലുള്ള മൊബൈല്‍ ഉപകരണത്തില്‍ ഫെയ്‌സ്ബുക്ക് നന്നായി ഉപയോഗിക്കാന്‍ കഴിയും എന്നു വരുന്നത്, ഫെയ്‌സ്ബുക്കിന് മാത്രമല്ല ആപ്പിളിനും ഗുണംചെയ്യുന്ന സംഗതിയാണ്.
ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റുകളാണ് ഐപാഡിന്റെ മുഖ്യ പ്രതിയോഗികള്‍. ആ മത്സരത്തില്‍ ഫെയ്‌സ്ബുക്കിന്റെ പുതിയ ആപ്ലിക്കേഷന്‍ ഐപാഡിന് കരുത്തു വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. ലോകത്താകമാനം ഇതിനകം 250 ലക്ഷം ഐപാഡുകള്‍ വിറ്റഴിഞ്ഞു.
ഫെയ്‌സ്ബുക്കിന്റെ വര്‍ധിച്ച ജനപ്രീതി മുതലെടുക്കാന്‍ പാകത്തില്‍ പുതിയ ആപ്ലിക്കേഷന്‍ പ്രാധാന്യത്തോടെ ആപ്പ് സ്റ്റോറില്‍ കാണിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായാണ് സൂചന.
ഐപാഡ് ആപ്ലിക്കേഷന് പുറമെ, ഐപാഡിന് യോജിച്ച വിധത്തില്‍ ഫെയ്‌സ്ബുക്ക് സൈറ്റിന്റെ ഒരു മുന്തിയ വകഭേദം അവതരിപ്പിക്കാനും ഫെയ്‌സ്ബുക്ക് കമ്പനിക്ക് പരിപാടിയുണ്ടെന്നറിയുന്നു. പക്ഷേ, അത് എപ്പോള്‍ യാഥാര്‍ഥ്യമാവും എന്നകാര്യം വ്യക്തമല്ല.

No comments:
Post a Comment