Wednesday, July 27, 2011

ഫേസ്‌ബുക്കില്‍ പുതുതായി എത്തുന്ന എല്ലാവരുടെയും ആഗ്രഹം...................

ഫേസ്‌ബുക്കില്‍ പുതുതായി എത്തുന്ന എല്ലാവരുടെയും ആഗ്രഹം, നാലാള്‍ അറിയുന്ന ബുക്കനോ ബുക്കിയോ ആവുക എന്നാണല്ലോ. ഇഷ്ടം പോലെ ഫ്രണ്ട്സും കമന്റുമായി ചിലര്‍ വിലസുന്നതു കാണുമ്പോള്‍, അതുപോലെയൊക്കെ ആകണമെന്ന് ആരാ ആശിയ്ക്കാത്തത്? എന്നാല്‍ കളത്തിലിറങ്ങുമ്പോഴാണ് കാര്യങ്ങള്...‍ ഉദ്ദേശിച്ചത്ര എളുപ്പമല്ലെന്നു മനസ്സിലാകുന്നത്. എത്രയൊ...ക്കെ ചിന്തിച്ചുമിനുക്കി നല്ല നല്ല സ്റ്റാറ്റസ് ഇട്ടാലും ആരും തിരിഞ്ഞു നോക്കില്ല. ആരുടെയെങ്കിലുമൊക്കെ സ്റ്റാറ്റസുകളില്‍ കമന്റിട്ടാലോ ഒരു ലൈക്കു പോലും കിട്ടുകയുമില്ല. ഇങ്ങനെ നിരാശപ്പെട്ടിരിയ്ക്കുന്ന പുതു ബുക്കന്‍/ബുക്കിമാര്‍ക്കായി ഇതാ ഒരു സൌജന്യ ഗൈഡ്.

1. “ഫസ്റ്റ് ഇമ്പ്രെഷന്‍ ഈസ് ബെസ്റ്റ് ഇമ്പ്രഷന്‍“ എന്നാണല്ലോ. നിങ്ങള്‍ ഒരു “ഫീമെയില്‍“ ആണെങ്കില്‍ ഭാഗ്യവതി, പകുതി അധ്വാ‍നം കുറഞ്ഞു. കാണാന്‍ മോശമല്ലാത്ത ഒരു ഫോട്ടോ, “ഫോട്ടോഷോപ്പി“ലെ “Hue/Saturation“ സെറ്റിംഗ് അഡ്ജസ്റ്റ് ചെയ്തു വെളുപ്പിച്ച് പ്രൊഫൈല്‍ ചിത്രമായി ഇടുക. ഇനി സ്വന്തം ചിത്രം ഇടാന്‍ മടി ആണെങ്കില്‍ ഏതെങ്കിലും നടിയുടെ പടം‍, പുഷ്പങ്ങള്‍, മെഴുകുതിരി, മത്തങ്ങ ഇതൊക്കെ ഇട്ടാലും മതി. അതുപോലെ സ്വന്തം പേരിനൊപ്പം നായര്‍, മേനോന്‍, നമ്പ്യാര്‍, നമ്പൂതിരി, പിഷാരടി, വാര്യര്‍ അങ്ങനെയുള്ള ഏതെങ്കിലും ഒരു വാല്‍ കൂടി ചേര്‍ക്കുന്നത് മൈലേജ് കൂട്ടും. എന്തായാലും പേരിന് ഒരു ഗ്ലാമറും തറവാടിത്തവും ഉണ്ടായിരിയ്ക്കണം.

2. നിങ്ങള്‍ പുരുഷനാണെങ്കില്‍ കുറെ കഷ്ടപ്പെടേണ്ടി വരും. സ്വന്തം ഫോട്ടോ വെച്ചുള്ള കളിയ്ക്ക് വലിയ ഗ്യാരണ്ടിയൊന്നുമില്ല. അത്ര തന്റേടം ഉണ്ടെങ്കില്‍ ശ്രമിച്ചു നോക്കാമെന്നു മാത്രം. പിന്നെ മേല്പറഞ്ഞ ഒരു വാല്‍ കൂടി ഫിറ്റു ചെയ്താല്‍ നന്ന്. ഒരു വെറൈറ്റിയ്ക്ക് വേണമെങ്കില്‍ ജാതിവാല്‍ ആദ്യം ചേര്‍ക്കാവുന്നതാണ്. ഉദാഹരണം നായര്‍ ബിജു, നമ്പൂതിരി ബിജു, നമ്പ്യാര്‍ ബിജു എന്ന പോലെ. ഫീമെയിലുകള്‍ക്കും ഈ വിദ്യ പയറ്റാം. പെട്ടെന്ന് ശ്രദ്ധിയ്ക്കപ്പെടും. (നമ്മള്‍ അല്പം “കൂടിയ“ ഇനമാണെന്ന് മറ്റുള്ളവരെ അറിയിയ്ക്കാനുള്ള എളുപ്പവിദ്യയാണിത്. )

3. ഇനി വേണ്ടത് കൂലങ്കഷമായ പരിസരനിരീക്ഷണമാണ്. നിലവില്‍ ആരൊക്കെയാണ് തിളങ്ങി നില്‍ക്കുന്നതെന്ന് കണ്ടുപിടിയ്ക്കുക. അടുത്തപടി അവരുടെ സ്റ്റാറ്റസുകളില്‍ കമന്റെഴുതല്‍. ഇവിടെയും ഫിമെയിലുകള്‍ പെട്ടെന്ന് ശ്രദ്ധിയ്ക്കപെടുമെന്ന് മനസ്സിലാക്കുക. അല്പം പഞ്ചാരയും പൈങ്കിളിയും കലര്‍ത്തി വേണം കമന്റെഴുത്ത്. എന്നാല്‍ പുരുഷഗണത്തിന് അത്ര ഈസിയല്ല കാര്യങ്ങള്‍. സ്റ്റാറ്റസ് ഉടമസ്ഥനെ പരമാവധി പുകഴ്ത്താന്‍ മറക്കാതിരിയ്ക്കുക. ആള്‍ എന്തു പറഞ്ഞാലും അതു ശരിയാണെന്ന് ഉടന്‍ കമന്റെഴുതണം. അങ്ങനെ പലതവണ ആകുമ്പോള്‍ അയാള്‍ നിങ്ങളെ ശ്രദ്ധിച്ചു തുടങ്ങും. ഒപ്പം അവിടെ കമന്റുന്ന മറ്റുള്ളവരും നിങ്ങളെ ശ്രദ്ധിയ്ക്കും.

4. ഫീമെയിലുകള്‍ ഇടയ്ക്കിടെ സ്വന്തം ഫോട്ടോകള്‍ (മുഖശ്രീ ഉണ്ടെങ്കില്‍ മാത്രം) -- പാറപ്പുറത്ത് നില്‍ക്കുന്നത്, മരക്കൊമ്പില്‍ ഇരിയ്ക്കുന്നത്, സോഫയില്‍ കിടക്കുന്നത്, പല്ലുകാട്ടിച്ചിരിയ്ക്കുന്നത് ക്ലോസപ്പില്‍, അങ്ങനെ പല പോസിലുള്ളത് പോസ്റ്റണം. ആണുങ്ങള്‍ക്കും ആകാം, പക്ഷെ റിസള്‍ട്ടിനു ഗ്യാരണ്ടിയൊന്നുമില്ല.

5. ഇങ്ങനെ ഒരു മാസമെങ്കിലും മുന്നോട്ടുപോയാല്‍ നിങ്ങള്‍ അല്പസ്വല്പം ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ടാകു​ം. ഇനി സ്വന്തം സ്റ്റാറ്റസെഴുത്തിലേയ്ക്ക് കടക്കാം. ഇംഗ്ലീഷിലാണെങ്കില്‍ നെറ്റില്‍ തപ്പിയാല്‍ നല്ല വാചകങ്ങള്‍ കിട്ടും. ശ്രദ്ധിയ്ക്കേണ്ടകാര്യം, നമുക്കോ വായിയ്ക്കുന്നവര്‍ക്കോ തീരെ മനസ്സിലാകാത്തത് വേണം തിരഞ്ഞെടുക്കാന്‍ എന്നതാണ്. ധൈര്യമായി പോസ്റ്റുക. അധികം കമന്റൊന്നും വന്നില്ലെങ്കിലും നമ്മളെ പറ്റി ഒരു മതിപ്പുണ്ടാകും. മലയാളമാണെങ്കില്‍ വാരികകളില്‍ നോക്കി നല്ല വാചകങ്ങള്‍ എടുക്കുക. ഇവിടെയും പുരുഷന്മാര്‍ അല്പം ഉഷ്ണിച്ചാലെ ആരെങ്കിലും തിരിഞ്ഞു നോക്കൂ.

6. അല്പം “ലോ ഫ്ലോറാ“കാന്‍ തയ്യാറുണ്ടെങ്കില്‍ വളരെ പെട്ടെന്ന് ശ്രദ്ധിയ്ക്കപ്പെടാം. ഫീമെയിത്സ് അവരുടെ കുടുംബ-സ്വകാര്യ വിഷയങ്ങള്‍ ഒന്നു സ്റ്റാറ്റസിട്ടു നോക്കൂ.. ബന്ദിനു കല്ലേറു വരുന്നപോലെ കമന്റുകള്‍ പറന്നു വരുന്നതു കാണാം. ഓരോ കമന്റിനും റിപ്ലൈ ഇടണം. ഒന്നും കിട്ടിയില്ലെങ്കില്‍ “ഹി ഹി ഹി.., :-)))“ എന്നിവ ആവശ്യം പോലെ ഉപയോഗിയ്ക്കുക. കമന്റെഴുതുന്നവന് അല്പം ഇക്കിളിയുണ്ടാക്കുന്ന റിപ്ലൈ ഇട്ടുകൊണ്ടിരുന്നാല്‍ അവന്‍ ഒറ്റയ്ക്ക് സെഞ്ച്വറി കടത്തിത്തരും. എന്തായാലും ശരാശരി നൂറു കമന്റ് കിട്ടിയാല്‍ നിങ്ങള്‍ സ്റ്റാറായി എന്നര്‍ത്ഥം. പുരുഷന്മാര്‍ ഈ വിദ്യ പ്രയോഗിച്ചാല്‍ അത്ര ഫലിയ്ക്കില്ല. അവര്‍ ചെയ്യേണ്ടത്, രാഷ്ട്രീയം, മതം, സഹ ബുക്കന്‍/ബുക്കികളെ പറ്റി എന്തെങ്കിലും ഗോസിപ്പ് ഈ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കുക എന്നതാണ്. എതിര്‍ കക്ഷിക്കാര്‍ ആരെങ്കിലും ചൂണ്ടയില്‍ കൊത്തിയാല്‍ പിന്നെ അവനെ ആവോളം പ്രകോപിപ്പിയ്ക്കുക. ഒപ്പം ഫേസ്ബുക്കിന്റെ പുതിയ ഫീച്ചറായ “Mentioning" ഉപയോഗിച്ച് കുറേപ്പേരെ ഇതിലേയ്ക്ക് വലിച്ചിടുകയും വേണം. സംഗതി എല്ലാം ഒത്തുവന്നാല്‍ നൂറു കമന്റ് ഉറപ്പ്.

7. അല്പം സാഹിത്യ “വാസന” ഉള്ള കൂട്ടത്തിലാണെങ്കില്‍ നോട്ടെഴുത്ത് ആരംഭിയ്ക്കാനുള്ള സമയമാണിത്. ഫീമെയില്‍ ആണെങ്കില്‍ വായില്‍ തോന്നുന്നത് എന്തെങ്കിലുമൊക്കെ എഴുതിവിടുക. “നീ, ഞാന്‍, പ്രണയം, മഴ ‍” എന്നീ വാക്കുകള്‍ ആവശ്യം പോലെ വാരിയിട്ടേക്കണം. നോട്ടില്‍ ആരെയും ടാഗ് ചെയ്യേണ്ട കാര്യമൊന്നുമില്ല. കൂഴച്ചക്കയില്‍ ഈച്ചയാര്‍ക്കുന്നതു പോലെ ആളുകൂടും. പുരുഷന്മാര്‍ക്ക് ഇവിടെയും കാര്യങ്ങള്‍ അല്പം വിഷമമാണ്. എങ്കിലും പറ്റുന്നതു പോലെ ശ്രമിയ്ക്കുക. പ്രണയം, അല്പം സെക്സ്, ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ ഇവയൊക്കെ പരീക്ഷിയ്ക്കാവുന്നതാണ്. ഒരു അന്‍പത് പേരെയെങ്കിലും ടാഗ് ചെയ്യുക. കുറച്ച് പേര്‍ക്ക് മെസേജയയ്ക്കുക, വേണ്ടി വന്നാല്‍ അല്പം ഭീഷണിയുമാകാം “ഞാന്‍ തന്റെ എല്ലാ പോസ്റ്റിലും കമന്റുന്നതല്ലേ, പിന്നെന്താ എന്റെ പോസ്റ്റില്‍ കമന്റാത്തത്” എന്ന മോഡലില്‍. ഒരു വിധപ്പെട്ടവനൊക്കെ വന്നിട്ട് “ഉഗ്രന്‍, സൂപ്പര്‍, കിടിലന്‍” എന്നൊക്കെ പറഞ്ഞിട്ടു പോകും.

8. ഇത്രയൊക്കെ ചെയ്തിട്ടും കാര്യമായ നേട്ടമില്ലാത്ത പുരുഷപ്രജകള്‍ക്ക് (സ്ത്രീകള്‍ ആള്‍റെഡി സ്റ്റാറായിക്കഴിഞ്ഞിരിയ്ക്കും) അവസാനത്തെ ഒരടവുണ്ട്. ഒന്നോ രണ്ടോ ഫേയ്ക്ക് ഫീമെയില്‍ ഐഡികള്‍ ഉണ്ടാക്കുക. മാറി മാറി ലോഗിന്‍ ചെയ്തോ ഒന്നിലധികം കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ “അവരെ“ക്കൊണ്ട് സ്വന്തം സ്റ്റാറ്റസില്‍ കമന്റിപ്പിയ്ക്കുക. ഫീമെയില്‍ ഐഡിയും നമ്മളുമായി ഒരു പഞ്ചാര-സല്ലാപ രീതിയില്‍ വേണം സംഗതി പുരോഗമിയ്ക്കേണ്ടത്. അപ്പോള്‍ പെണ്ണിന്റെ കമന്റ് കണ്ട് കുറേപ്പേര്‍ എത്തും. അവര്‍ക്കും അല്പം പഞ്ചാര വിതറുക. അന്‍പത് കമന്റെങ്കിലും ഷുവര്‍.

ഇനിയും രക്ഷയില്ലെങ്കില്‍ അക്കൌണ്ട് ഡീആക്ടിവേറ്റ് ചെയ്ത് തൂമ്പയെടുത്ത് പറമ്പില്‍ കിളയ്ക്കുക. ഫേസ്ബുക്ക് കുടുംബംകലക്കിയാണെന്ന് നാലുപേരോട് പറയുക. നിങ്ങള്‍ സ്റ്റാറായി എന്നു തോന്നിയാല്‍ പിന്നെ ചെയ്യേണ്ട ചിലകാര്യങ്ങള്‍ കൂടി പറയട്ടെ: സ്വന്തം പോസ്റ്റില്‍ പോലും കാര്യമായി കമന്റെഴുതരുത്. പെണ്‍‌മണികള്‍ക്കുമാത്രം റിപ്ലൈ കമന്റാം. മറ്റുള്ളവരുടെ പോസ്റ്റില്‍ പോകുകയേ ചെയ്യരുത്, ഫീമെയിത്സിന്റേതൊഴിച്ച്. ആരോടെങ്കിലും “ഹായ്” പറഞ്ഞിട്ട് തിരിച്ചു പറഞ്ഞില്ലെങ്കില്‍ ഭൂകമ്പം ഉണ്ടാക്കുക. അവരറിയട്ടെ നമ്മുടെ വെയിറ്റ്. പെണ്ണാണെന്ന് ഉറപ്പുണ്ടെങ്കിലേ ചാറ്റാന്‍ നില്‍ക്കാവൂ. പലരോടു ചാറ്റുമ്പോള്‍ വിന്‍ഡോ മാറിപ്പോകാതെ സൂക്ഷിയ്ക്കണം

Monday, July 18, 2011

വായ്‌പ വേണോ വായ്‌പ!




ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ട സാമ്പത്തികസഹായം
ബാങ്കുകളും മറ്റു ധനകാര്യസ്‌ഥാപനങ്ങളും വഴി ലഭിക്കുമെന്ന്‌ നമുക്കറിയാം. പക്ഷേ, ഒരു വായ്‌പ എങ്ങനെ ലഭ്യമാകുമെന്നും വായ്‌പ എടുക്കുന്നതിന്റെയും തിരിച്ചടയ്‌ക്കുന്നതിന്റെയും മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും പലര്‍ക്കുമറിയില്ല. തിരിച്ചടവു മുടങ്ങുമ്പോള്‍ പലിശയിലുണ്ടാകുന്ന വര്‍ധനവും ഇതുമൂലം ഉപഭോക്‌താവ്‌ അനുഭവിക്കേണ്ടിവരുന്ന അധികനഷ്‌ടവും ശ്രദ്ധിക്കേണ്ടതാണ്‌.
 
വീടു നിര്‍മ്മിക്കാന്‍, വാഹനം വാങ്ങാന്‍, കൃഷി ആവശ്യങ്ങള്‍ക്ക്‌, വിദ്യാഭ്യാസച്ചെലവിന്‌, വ്യാപാര- വ്യവസായ ആവശ്യങ്ങള്‍ക്ക്‌, വിവാഹത്തിന്‌, ഡോക്‌ടര്‍ക്ക്‌ ക്ലിനിക്കും മറ്റും തുടങ്ങുന്നതിനായി എന്നിങ്ങനെ വ്യക്‌തിപരവും സാമൂഹികവുമായ വിവിധ ആവശ്യങ്ങള്‍ക്ക്‌ വായ്‌പകള്‍ ലഭ്യമാണ്‌. ബാങ്കിന്‌ തിരികെ ലഭ്യമാകും എന്നുറപ്പുള്ള ഏതാവശ്യത്തിനും പൊതുജനങ്ങള്‍ക്ക്‌ ലോണുകള്‍ നല്‍കുന്നതാണ്‌. ബാങ്കുവായ്‌പ ഇളവു ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരു സേവനമല്ലെന്ന്‌ നമുക്ക്‌ മനസിലാക്കാം. വായ്‌പകളായി നല്‍കുന്നത്‌ പൊതുജനങ്ങളില്‍നിന്നും ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തുകയായതിനാല്‍ അവയുടെ തിരിച്ചടവ്‌ ബാങ്കിന്‌ ഉറപ്പാക്കേണ്ടതാണ്‌. ഇതിനായി വായ്‌പ തുകയ്‌ക്ക് സെക്യൂരിറ്റി ബാങ്കിനാവശ്യപ്പെടാം.
 
''വിദ്യാഭ്യാസവായ്‌പയ്‌ക്ക് ഈടു നല്‍കേണ്ടതില്ല,'' ''വാഹന വായ്‌പയായി ദിവസം 50 രൂപ അടച്ചാല്‍ മതി'' തുടങ്ങീ വായ്‌പകളെക്കുറിച്ചുള്ള ആകര്‍ഷകമായ പരസ്യങ്ങളും വാര്‍ത്തകളും നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാകാം. പരസ്യങ്ങളില്‍ വീണ്‌, സാമ്പത്തികനൊതുങ്ങാത്ത വീടും കാറും എല്ലാം നേടുന്നവരുടെ എണ്ണം നമ്മുടെ സമൂഹത്തില്‍ കൂടിവരുന്നു. ബാങ്കുവായ്‌പകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയുക.
 
വായ്‌പയെക്കുറിച്ചുള്ള അറിവ്‌
 
നിങ്ങള്‍ക്ക്‌ ഏതുതരം വായ്‌പയാണ്‌ വേണ്ടതെങ്കിലും അതിനെക്കുറിച്ച്‌ വ്യക്‌തമായ അറിവ്‌ ആവശ്യമാണ്‌. ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ കുമിഞ്ഞുകൂടുന്നതിനാല്‍ വിവിധ ലോണുകള്‍ ആകര്‍ഷകമായാണ്‌ അവതരിപ്പിക്കുന്നത്‌. പൊതുമേഖല, സ്വകാര്യബാങ്കുകള്‍ വിവിധ പലിശയിലായിരിക്കും വായ്‌പകള്‍ നല്‍കുക. എങ്കിലും മാനദണ്ഡങ്ങളില്‍ വലിയ വ്യത്യാസമുണ്ടാകില്ല. സ്വന്തം സാമ്പത്തികസ്‌ഥിതി, ബാധ്യതകള്‍, തിരിച്ചടവിനുള്ള സോഴ്‌സ്, വായ്‌പയ്‌ക്കുള്ള ആവശ്യം എന്നിവയെല്ലാം ബാങ്കിലെ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ചചെയ്‌തശേഷം അവരുടെ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമനുസരിച്ച്‌ തീരുമാനമെടുക്കുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ഓരോ വായ്‌പയ്‌ക്കും പിന്നിലെ പലിശയുടെ കളികള്‍ ഉപഭോക്‌താവിന്‌ അറിയണമെന്നില്ല. അതിനാല്‍, വായ്‌പയെക്കുറിച്ച്‌ വ്യക്‌തമായ അറിവ്‌ നേടിയിരിക്കണം. 'മറ്റുള്ളവര്‍ ചെയ്യുന്നത്‌ കണ്ടിട്ടാണ്‌' പലരും വന്‍ സാമ്പത്തിക കടക്കെണിയിലകപ്പെടുന്നത്‌. വായ്‌പയെക്കുറിച്ച്‌ വിലയിരുത്തേണ്ട ചില കാര്യങ്ങള്‍.
 
1. വായ്‌പങ്ങളും ചട്ടങ്ങളും സൗകര്യങ്ങളും വ്യക്‌തമായി മനസിലാക്കുക.
 
2. വരുമാനത്തില്‍നിന്ന്‌ ചെലവു കഴിഞ്ഞ്‌ ലോണടയ്‌ക്കുവാന്‍ കഴിയുമോ എന്ന്‌ തീരുമാനിക്കുക.
 
3. ലോണെടുക്കുന്ന തുക വഴിമാറ്റി ചെലവഴിക്കില്ലെന്നു ദൃഢനിശ്‌ചയം എടുക്കുക.
 
4. വായ്‌പ എടുക്കേണ്ട ആവശ്യം ഇപ്പോഴുണ്ടോ? തുടങ്ങുന്ന കാര്യം പൂര്‍ത്തിയാക്കുവാന്‍ കഴിവുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
 
5. വായ്‌പയെടുത്ത്‌ വിജയം നേടിയവരുമായി (വ്യാപാരികള്‍, കര്‍ഷകര്‍) ബന്ധപ്പെടുക.
 
6. ലോണുമായി ബന്ധപ്പെട്ട ഏതാവശ്യത്തിനും നേരിട്ടു ബാങ്കുമായി ബന്ധപ്പെടുക, ഇടനിലക്കാരെ ഒഴിവാക്കുക.
 
7. തിരിച്ചടയ്‌ക്കുവാന്‍ ബാധ്യതയുള്ള സേവനമാണ്‌ വായ്‌പയെന്ന്‌ ധാരണയുണ്ടാവുക.
 
10. വായ്‌പ തിരിച്ചടയ്‌ക്കുവാനുള്ള സാമ്പത്തികഭദ്രത ഉറപ്പാക്കുക.
 
11. വായ്‌പയുമായി ബന്ധപ്പെട്ട്‌ അനാവശ്യച്ചിലവുകള്‍ പരമാവധി ഒഴിവാക്കുക.
 
12.വായ്‌പ ഉപയോഗിച്ചു നേടുന്ന സേവനം ഇന്‍ഷൂര്‍ ചെയ്യുക.
 
 
 
വിദ്യാഭ്യാസ വായ്‌പകള്‍
 
ജീവിതത്തില്‍ ഉന്നതനിലവാരത്തിലുള്ള ഒരു ജോലി എല്ലാ വിദ്യാര്‍ത്ഥികളുടെയും സ്വപ്‌നമാണ്‌.
 അതിനായി പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടുന്നതിന്‌ അവര്‍ ആഗ്രഹിക്കുന്നു. പക്ഷേ, ഉയര്‍ന്ന
 ഫീസിലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു ചേരുവാന്‍ സാമ്പത്തികമായി
 പിന്നാക്കാവസ്‌ഥയിലുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടാണ്‌. അതിനാലാണ്‌ ബാങ്കുകള്‍വഴി
 വിദ്യാഭ്യാസലോണുകള്‍ ഇവര്‍ നേടുന്നത്‌. മറ്റു വായ്‌പകള്‍ക്കുള്ള തിരിച്ചടവിന്റെ സാധ്യത
 ബാങ്കുകള്‍ ഉറപ്പുവരുത്തുമ്പോള്‍ വിദ്യാഭ്യാസവായ്‌പകള്‍ തികച്ചും വ്യത്യസ്‌തമാണ്‌. കാരണം, തിരിച്ചടയ്‌ക്കുവാന്‍ കഴിയുമെന്ന യാതൊരുറപ്പും വിദ്യാഭ്യാസലോണുകള്‍ക്ക്‌ ഇല്ല. വിദ്യാര്‍ത്ഥി കോഴ്‌സ് പൂര്‍ത്തിയാക്കുമോ? ജോലി ലഭിക്കുമോ? തുടങ്ങീ ധാരാളം റിസ്‌കുകളുമായാണ്‌ ഓരോ കുട്ടിക്കും ബാങ്കുകള്‍ വായ്‌പ നല്‍കുന്നത്‌.
 
വിവിധ ബാങ്കുകള്‍ക്ക്‌ വിദ്യാഭ്യാസലോണുകളുടെ പലിശ വ്യത്യസ്‌തമാണ്‌. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ 'ഗ്യാന്‍ ജ്യോതി' സ്‌കീം പ്രകാരമാണ്‌ വിദ്യാഭ്യാസവായ്‌പ നല്‍കുന്നത്‌. അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അടിസ്‌ഥാന, ഉന്നത, പ്രൊഫഷണല്‍, ടെക്‌നിക്കല്‍ വിദ്യാഭ്യാസം നേടുന്നതിന്‌ സാമ്പത്തികസഹായം നല്‍കുന്നതാണ്‌ ഈ സ്‌കീം. ഇതുപ്രകാരം ഇന്ത്യയിലും വിദേശത്തും പഠിക്കാവുന്നതാണ്‌.
 
പ്രൊഫഷണല്‍ കോഴ്‌സുകളുടെ ട്യൂഷന്‍ഫീസ്‌, പരീക്ഷാഫീസ്‌, ലൈബ്രറിഫീസ്‌, പാഠപുസ്‌തകങ്ങളുടെ വില, പഠനത്തിനായി കമ്പ്യൂട്ടര്‍ വാങ്ങാന്‍, വിദേശത്ത്‌ പഠിക്കുവാന്‍ യാത്രചെലവ്‌ എന്നിവയ്‌ക്കെല്ലാം വായ്‌പയില്‍ തുക നല്‍കും. കോഴ്‌സ് പൂര്‍ത്തിയാക്കുവാന്‍ മറ്റു ചിലവുകള്‍ ഉണ്ടാകുമ്പോള്‍ (താമസസ്‌ഥലം, പഠനയാത്രകള്‍, പ്രൊജക്‌ടുകള്‍ ഗവേഷണം) അവയ്‌ക്കും വായ്‌പയായി സാമ്പത്തികം ലഭ്യമാകും.
 
ബിരുദതലത്തില്‍ ബി.എ, ബി.കോം, ബി.എസ്സി എന്നിവയ്‌ക്കും, ബിരുദാനന്തരബിരുദതലത്തില്‍ മാസ്‌റ്റേഴ്‌സ്, പി.എച്ച്‌.ഡി. എന്‍ജിനീയറിംഗ്‌, മെഡിക്കല്‍, അഗ്രികള്‍ച്ചര്‍, വെറ്റിനറി, നിയമം ഡെന്റല്‍, മാനേജ്‌മെന്റ്‌, കമ്പ്യൂട്ടര്‍ തുടങ്ങീ പ്രൊഫഷണല്‍കോഴ്‌സുകള്‍ക്കും വായ്‌പ അനുവദിക്കും. കൂടാതെ, മറ്റു ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ക്കും ബാങ്കുകള്‍ വായ്‌പ നല്‍കുന്നുണ്ട്‌. നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടുകളുടെയും സ്വകാര്യ ഇന്‍സ്‌റ്റിറ്റ്യൂട്ടുകളുടെയും കോഴ്‌സുകള്‍ക്കും, അംഗീകാരം നേടിയ ഈവനിംഗ്‌ കോഴ്‌സുകള്‍ക്കും 'ഗാന്‍ജോ്യതി' സ്‌കീം പ്രകാരം പണം ലഭ്യമാകുന്നു. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളുടെയും വിദേശ യൂണിവേഴ്‌സിറ്റികളുടെയും കോഴ്‌സുകള്‍ക്കും ഐ.ഐ.എം., ഐ.ഐ.ടി., ഐ.ഐ.എസ്സി, എക്‌സ്.എല്‍.ആര്‍.ഐ., എന്‍.ഐ.എഫ്‌.ടി. എന്നിവയുടെ നേതൃത്വത്തിലുള്ള കോഴ്‌സുകള്‍ക്കും ഐ.ഐ.എം., ഐ.ഐ.ടി., ഐ.ഐ.എസ്‌.സി, എക്‌സ്.എല്‍.ആര്‍.ഐ., എന്‍.ഐ.എഫ്‌.ടി. എന്നിവയുടെ നേതൃത്വത്തിലുള്ള കോഴ്‌സുകള്‍ക്കും വായ്‌പ അനുവദിക്കുന്നതാണ്‌. ഇതോടൊപ്പം വിവിധ സര്‍വ്വകലാശാലകളോടു ചേര്‍ന്നു നടത്തുന്ന കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകള്‍ക്കും വായ്‌പ നല്‍കും.
 
വിദേശ പഠനത്തിനായി ബാങ്ക്‌ വായ്‌പ അനുവദിക്കുന്നത്‌ ചില നിബന്ധനകള്‍ക്കു വിധേയമാണ്‌. ബിരുദതലത്തില്‍ തൊഴില്‍പരമായ പ്രൊഫഷണല്‍, ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കാണ്‌ വായ്‌പ നല്‍കുന്നത്‌. എന്നാല്‍ അംഗീകാരം നേടിയ വിദേശ സര്‍വ്വകലാശാലകളുടെ കീഴില്‍ മാത്രമേ വായ്‌പ ലഭിച്ചശേഷം പഠിക്കുവാനാകൂ. ബിരുദാനന്തരബിരുദതലത്തില്‍ എം.സി.എ., എം.ബി.എ., എം.എസ്‌. എന്നിവയ്‌ക്കും, സി.ഐ.എം.എ.- ലണ്ടന്‍, സി.പി.എ.- യു.എസ്‌.എ. എന്നിവയുടെ നിയന്ത്രണത്തിലുള്ള വിവിധ കോഴ്‌സുകള്‍ക്കും വായ്‌പ അനുവദിക്കുന്നതാണ്‌.
 
ഭാരതീയ പൗരനായ ഏതു വിദ്യാര്‍ത്ഥിക്കും വായ്‌പ ലഭിക്കണമെന്നില്ല. കാരണം സെലക്ഷന്‍ പ്രോസസ്‌ അഥവാ പ്രവേശനപരീക്ഷയിലൂടെ അഡ്‌മിഷന്‍ ലഭിച്ച കുട്ടികള്‍ക്കു മാത്രമേ വായ്‌പ അനുവദിക്കുകയുള്ളൂ. വിദേശപഠനത്തിനാണെങ്കില്‍, വിദേശസര്‍വ്വകലാശാലയിലോ ഇന്‍സ്‌റ്റിറ്റ്യൂഷനിലോ അഡ്‌മിഷന്‍ ലഭിച്ചിരിക്കണം.
 
വിദ്യാര്‍ത്ഥിയുടെയും രക്ഷാകര്‍ത്താവിന്റെയും സംയുക്‌തമായ ഉറപ്പില്‍ മാത്രമേ വിദ്യാഭ്യാസവായ്‌പ നല്‍കുകയുള്ളൂ. എന്നാല്‍ ഏതെങ്കിലും തൊഴില്‍ ചെയ്യുന്ന വിദ്യാര്‍ത്ഥിയാണെങ്കില്‍, അവര്‍ ശരിയായ ഗ്യാരന്റ നല്‍കുകയാണെങ്കില്‍ വ്യക്‌തിപരമായി വായ്‌പ അനുവദിക്കും. എന്നാല്‍, നിയമവിധേയമായാണ്‌ ഇത്തരം വായ്‌പ നല്‍കുക.
 
ഇന്ത്യയിലെ പഠനത്തിനായി 10 ലക്ഷം രൂപാവരെയും വിദേശപഠനത്തിനായി ഏകദേശം 20 ലക്ഷം രൂപാവരെയും വായ്‌പയായി അനുവദിക്കും. 4 ലക്ഷം രൂപാവരെ യാതൊരു മാര്‍ജിനും കൂടാതെ നല്‍കുമ്പോള്‍ ഇന്ത്യയ്‌ക്കുള്ളിലെ പഠനത്തിന്‌, നാലുലക്ഷത്തില്‍ കൂടുതലാണ്‌ വായ്‌പാ തുകയെങ്കില്‍ 5% മാര്‍ജിനും വിദേശപഠനത്തിന്‌ 15% മാര്‍ജിനും ഉണ്ടാകും. വായ്‌പയുടെ പലിശനിരക്ക്‌ ഓരോ ബാങ്കുകളുടെയും പി.എല്‍.ആറിനനുസരിച്ച്‌ മാറുന്നു. ബാങ്കുകളുടെ വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ചാ ല്‍ അതതു സമയത്തെ പലിശ അറിയാം.
 
കോഴ്‌സിന്റെ കാലാവധി കഴിയുംവരെ വാര്‍ഷികപലിശയായാണ്‌ കണക്കാക്കുന്നത്‌. കോഴ്‌സു കഴിഞ്ഞ്‌ ഒരു വര്‍ഷം' അല്ലെങ്കില്‍ 'ജോലി ലഭിച്ചുകഴിഞ്ഞ്‌ ആറുമാസത്തിനുശേഷം' ഇവയില്‍ ഏതാണ്‌ ആദ്യം നടക്കുന്നത്‌ അന്നു മുതല്‍ തിരിച്ചടയ്‌ക്കാം. കൂടാതെ, കൂട്ടുപലിശയായിരിക്കും അന്നു മുതല്‍ കണക്കാക്കുക. തിരിച്ചടവു തുടങ്ങി, 5 മുതല്‍ 7 വര്‍ഷംകൊണ്ട്‌ വായ്‌പ തിരിച്ചടച്ചു തീര്‍ക്കണമെന്നും ബാങ്ക്‌ നിയമങ്ങളില്‍ പറയുന്നു. തിരിച്ചടവിന്റെ സാധ്യത നിര്‍ണയിക്കുന്നത്‌ വിദ്യാര്‍ത്ഥികളുടെ കഴിവും കോഴ്‌സിന്റെ ജോലി സാധ്യതയും വിലയിരുത്തിയതിനുശേഷമാണെങ്കില്‍ ബാങ്കുകള്‍ക്ക്‌ വായ്‌പ അനുവദിക്കുന്നതിനു സഹായകമായിരിക്കും.
 
4 ലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസവായ്‌പകള്‍ക്ക്‌ സെക്യൂരിറ്റി നല്‍കേണ്ടതില്ല. ഭാവിയില്‍ അടയ്‌ക്കും എന്ന വിദ്യാര്‍ത്ഥിയുടെയോ രക്ഷകര്‍ത്താവിന്റെയോ ഉറപ്പിന്മേല്‍ മാത്രമാണ്‌ വായ്‌പ അനുവദിക്കുന്നത്‌. അതിനു മുകളിലുള്ള വായ്‌പാത്തുകകള്‍ക്ക്‌ ഈട്‌ ആവശ്യമാണ്‌. വസ്‌തു, കെട്ടിട ഉടമസ്‌ഥയുടെ രേഖകളോ സര്‍ക്കാര്‍ ഈടോ യു.ടി.ഐ എന്‍.എസ്‌.സി., കെ.വി.പി എന്നിവയുടെ ബോണ്ടുകള്‍, എല്‍.ഐ.സി. പോളിസി, സ്വര്‍ണം, ഷെയറുകള്‍ വിദ്യാര്‍ത്ഥിയുടെയോ രക്ഷാകര്‍ത്താവിന്റെയോ പേരിലുള്ള ബാങ്ക്‌ ഡെപ്പോസിറ്റ്‌, അല്ലെങ്കില്‍ വരുമാനമുള്ള മൂന്നാമതൊരാളുടെ സെക്യൂരിറ്റി എന്നിവ ഈടായി നല്‍കാം.
 
 
 
ഭവനനിര്‍മ്മാണ വായ്‌പകള്‍
 
ഒരു സ്വപ്‌നഭവനം നിര്‍മ്മിക്കുക എന്നത്‌ ഏതു വ്യക്‌തിയുടെയും ആഗ്രഹമാണ്‌. എന്നാല്‍, സാമ്പത്തികമാണ്‌ ഈ സ്വപ്‌നത്തിന്‌ തടസമാകാറുള്ളത്‌. ഇതു പരിഹരിക്കാനായാണ്‌ വിവിധ ബാങ്കുകള്‍ ആകര്‍ഷകമായ വായ്‌പാ പദ്ധതികള്‍ അവതരിപ്പിക്കുന്നത്‌. ഉദാരമായ വ്യവസ്‌ഥകളാണ്‌ ഇത്തരം ഭവനനിര്‍മാണവായ്‌പകള്‍ക്കെന്നതിനാല്‍ ഏവരും വായ്‌പയെടുത്തു വീടു നിര്‍മിക്കുവാന്‍ തയ്യാറാകുന്നു. വളരെ പെട്ടെന്ന്‌ വായ്‌പ ലഭിക്കുമെന്നതുൃം, സുതാര്യമാണെന്നതും എസ്‌.ബി.ടിയുടെ ഭവനവായ്‌പകളുടെ പ്രത്യേകതയാണ്‌.
 
പുതിയ വീടുകളുടെ നിര്‍മാണം, പഴയ വീടുകളുടെ പുതുക്കിപ്പണിയല്‍, കേടുപാടുകള്‍ തീര്‍ക്കല്‍, ഫ്‌ളാറ്റ്‌ വാങ്ങുവാന്‍, വീടു നിര്‍മാണത്തിനുള്ള സ്‌ഥലം വാങ്ങുവാന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക്‌ വായ്‌പ ലഭിക്കും.
 
സ്‌ഥിരമായ മാസവരുമാനമുള്ള ഏതൊരു ഇന്ത്യന്‍, വിദേശ- ഇന്ത്യന്‍ പൗരനും വായ്‌പ നല്‍കുന്നതാണ്‌. കൂടാതെ, നിശ്‌ചിത തൊഴിലില്‍ മൂന്നുവര്‍ഷത്തെയെങ്കിലും അനുഭവമുണ്ടായിരിക്കണം. കടം വാങ്ങുന്ന വ്യക്‌തിക്ക്‌ 70 വയസ്‌ ആകുന്നതിനു മുമ്പ്‌ വായ്‌പ തിരിച്ചടയ്‌ക്കുമെന്ന ഉറപ്പും ബാങ്കിന്‌ ആവശ്യമാണ്‌. പലിശനിരക്ക്‌ നിശ്‌ചിത ഇടവേളകളില്‍ മാറുമെന്നതിനാല്‍ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. 8 മുതല്‍ 13 ശതമാനംവരെ പലിശയാകാം.
 
മാസവരുമാനത്തിന്റെ 48 മുതല്‍ 60 മടങ്ങ്‌വരെയോ, വാര്‍ഷികവരുമാനത്തിന്റെ 4 മുതല്‍ 5 മടങ്ങ്‌ വരെയോ വായ്‌പ ലഭിക്കും. തിരിച്ചടവിനുള്ള സെക്യൂരിറ്റി നല്‍കുകയാണെങ്കില്‍ 3 കോടി രൂപാവരെ ഭവനനിര്‍മണവായ്‌പയായി ലഭിക്കും. പണം ഭവനനിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്‌ ലഭ്യമാകുക. നിര്‍മാണപുരോഗതിയനുസരിച്ച്‌ 30%, 40%, 30% എന്ന രീതിയില്‍ പണം ലഭിക്കുന്നതാണ്‌. വായ്‌പ ലഭിച്ചതിനുശേഷം 2 വര്‍ഷത്തിനുള്ളില്‍ ഭവനനിര്‍മാണം പൂര്‍ത്തിയായിരിക്കണം.
 
വീടു നിര്‍മിക്കുന്ന സ്‌ഥലത്തിന്റെ ഉടമസ്‌ഥാവകാശരേഖകള്‍ സെക്യൂരിറ്റിയായി ബാങ്കിന്‌ നല്‍കേണ്ടതുണ്ടതാണ്‌. 25,000 രൂപാവരെയുള്ള വായ്‌പകള്‍ക്ക്‌ പ്രോസസിംഗ്‌ ചാര്‍ജ്‌ ഉണ്ടായിരിക്കുന്നതല്ല. 25,000 മുതല്‍ 2 ലക്ഷം രൂപാവരെയുള്ള ഭവനവായ്‌പകള്‍ക്ക്‌ 55%വും 2 ലക്ഷത്തിന്‌ മുകളില്‍ 10,000 രൂപാവരെയും ചാര്‍ജ്‌ ഈടാക്കും. ഭവനവായ്‌പയ്‌ക്ക് ഇന്‍ഷുറന്‍സ്‌ പരിരക്ഷയും ബാങ്കുകള്‍ വാഗ്‌ദാനം ചെയ്യുന്നു. എസ്‌.ബി.ഐ. ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷപ്രകാരം ഹോംലോണ്‍ എടുക്കുന്നവര്‍ക്ക്‌, വായ്‌പ എടുക്കുന്ന വ്യക്‌തി മരിക്കുകയാണെങ്കില്‍ പിന്നീട്‌ ലോണ്‍ അടയ്‌ക്കേണ്ടതില്ല. എല്ലാ നിയമനടപടികളില്‍നിന്നും ഭവനത്തെ ഒഴിവാക്കുന്നതുമാണ്‌. ഭവനവായ്‌പ എടുക്കുന്നതോടൊപ്പം എസ്‌.ബി.ഐ. ലൈഫ്‌ ഇന്‍ഷുറന്‍സില്‍ ചേരുകയും പ്രീമിയം തുക അടയ്‌ക്കുകയും ചെയ്‌താല്‍ ഈ പദ്ധതിയില്‍ നിങ്ങള്‍ക്കും പ്രയോജനം ലഭിക്കും.
 
വായ്‌പാത്തുക പൂര്‍ണമായും ലഭിച്ചു കഴിഞ്ഞാല്‍ അടുത്തമാസം മുതല്‍ തിരിച്ചടവു തുടങ്ങാം. 25 വര്‍ഷംവരെയാണ്‌ അടച്ചുതീര്‍ക്കേണ്ട ഏറ്റവും കൂടിയ കാലാവധി. എന്നാല്‍ വ്യവസ്‌ഥകള്‍ക്കു വിധേയമായി, വായ്‌പയടയ്‌ക്കാന്‍ കാലതാമസം വരുന്തോറും പലിശ കൂടുന്നതാണ്‌. വിദേശ ഇന്ത്യാക്കാര്‍ക്ക്‌, ഏതെങ്കിലും അടുത്ത ബന്ധുവഴി അക്കൗണ്ടിലൂടെ വായ്‌പ അടയ്‌ക്കാവുന്നതാണ്‌. ആപ്ലിക്കേഷന്‍ ഫോമിനോടൊപ്പം രണ്ട്‌ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ബാങ്കില്‍ സമര്‍പ്പിക്കേണ്ടതാണ്‌. വീടുകളുടെ നിര്‍മാണമാണ്‌ വായ്‌പയുടെ ആവശ്യമെങ്കില്‍ താഴെപ്പറയുന്ന രേഖകള്‍ സമര്‍പ്പിക്കണം.
 
 
 
* പഞ്ചായത്ത്‌/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍/ ഡെവലപ്‌മെന്റ്‌ അതോറിറ്റി എന്നിവ അംഗീകരിച്ച സൈറ്റ്‌ പ്ലാന്‍ ഉള്‍പ്പെട്ട വീടിന്റെ പ്ലാനിന്റെ ഒരു കോപ്പി.
 
* ബില്‍ഡിംഗ്‌ പെര്‍മിറ്റ്‌ ആവശ്യമില്ലാത്ത സ്‌ഥലമാണെങ്കില്‍ ആര്‍ക്കും പരാതിയില്ലെന്നു തെളിയിക്കുന്ന 'നോ ഒബ്‌ജക്ഷന്‍' സര്‍ട്ടിഫിക്കറ്റ്‌ ബന്ധപ്പെട്ട ഭരണസ്‌ഥാപനത്തില്‍ നിന്നും നല്‍കണം.
 
* അസിസ്‌റ്റന്റ്‌ എന്‍ജിനീയറില്‍ (സിവില്‍, രജിസ്‌റ്റേര്‍ഡ്‌ ആര്‍ക്കിടെക്‌റ്റ് ചാര്‍ട്ടേഡ്‌ എന്‍ജീനിയര്‍) കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്‌ഥന്റെ അംഗീകാരത്തോടുകൂടിയ എസ്‌റ്റിമേറ്റ്‌.
 
* 13 വര്‍ഷത്തെ ഉടമസ്‌ഥാവകാശം തെളിയിക്കുന്ന രേഖ.
 
* നികുതിയടച്ചതിന്റെ തെളിവ്‌.
 
* സബ്രജിസ്‌ട്രാര്‍ ഓഫീസില്‍നിന്നും, ബാങ്കിന്റെ അംഗീകാരമുള്ള അഡ്വക്കേറ്റില്‍നിന്നും കഴിഞ്ഞ 15 വര്‍ഷമായി ഭവനം നിര്‍മിക്കുവാനുദ്ദേശിക്കുന്ന സ്‌ഥലത്തിനുമേല്‍ യാതൊരു തര്‍ക്കങ്ങളുമില്ലെന്നു തെളിയിക്കുന്ന രേഖ.
 
 
 
ഭവനനിര്‍മാണവായ്‌പയുടെ അതേ പലിശനിരക്കില്‍ ഗൃഹോപകരണങ്ങള്‍ വാങ്ങുവാനും വായ്‌പ ലഭിക്കും. ഇതുപ്രകാരം ഫര്‍ണീച്ചറുകള്‍, റഫ്രജറേറ്ററുകള്‍, ഫാന്‍, എയര്‍കണ്ടീഷണര്‍, അലമാര തുടങ്ങി ഏതു ഗൃഹോപകരണവും വാങ്ങുവാന്‍ കഴിയും. വീടോ ഫ്‌ളാറ്റോ വാങ്ങുവാനായി, മറ്റു രേഖകളോടൊപ്പം, വില്‍പ്പനയുടെ എഗ്രിമെന്റിന്റെ ഒരു കോപ്പിയും ആവശ്യമാണ്‌. കൂടാതെ, ബാങ്കിന്‌ ആവശ്യമെന്നു തോന്നിയാല്‍, ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റ്‌സും കാണിക്കേണ്ടതാണ്‌.
 
ആര്‍ഭാടത്തിനേക്കാള്‍ ആവശ്യത്തിനനുസരിച്ച്‌ ഭവനം നിര്‍മിക്കുവാന്‍ വായ്‌പയെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്‌. തിരിച്ചടയ്‌ക്കുവാന്‍ ബാധ്യതയുള്ളതാണ്‌ എന്ന തിരിച്ചറിവും അത്യാവശ്യമാണ്‌. തിരിച്ചടവില്‍ കഴിവതും മുടക്കുവരുത്താതിരിക്കുവാനും വായ്‌പയെടുക്കുന്നവര്‍ ശ്രദ്ധിക്കുക. മഴയിലും വെയിലിലും സംരക്ഷണം നല്‍കി, നമ്മെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാന്‍ സഹായിക്കുന്ന ഒരു വീട്‌ എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുവാന്‍ സഹായവുമായി ബാങ്കുകള്‍ നമുക്കരികില്‍ തന്നെയുണ്ട്‌.
 
 
 
വാഹനവായ്‌പ
 
''ഏതു വാഹനം വേണമെന്ന്‌ തീരുമാനിക്കൂ; അടുത്തുള്ള എസ്‌.ബി.ടി. ബ്രാഞ്ച്‌ സന്ദര്‍ശിക്കൂ.'' എസ്‌.ബി.ടിയുടെ വാഹനവായ്‌പയുടെ പരസ്യമാണിത്‌. ഇന്ന്‌, ഇന്ധനവില അടിക്കടി കൂടുകയാണെങ്കിലും സ്വന്തമായി ഒരു വാഹനം എന്ന സ്വപ്‌നം സാക്ഷാത്‌ക്കരിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇതിനായി വിവിധ ബാങ്കുകള്‍ ആകര്‍ഷകമായ പദ്ധതികളാണ്‌ വാഹനവായ്‌പകള്‍ക്കായി ആവിഷ്‌കരിച്ചിരിക്കുന്നത്‌.
 
പുതിയ കാര്‍/ ജീപ്പ്‌ എന്നിവയ്‌ക്ക് 30 ലക്ഷം രൂപാവരെയും പഴയ കാറിന്‌ (2 വര്‍ഷംവരെ പഴകിയത്‌ - 4 ലക്ഷം രണ്ടു മുതല്‍ 5 വര്‍ഷം വരെ പഴകിയത്‌- 3 ലക്ഷം) മാസവരുമാനത്തിന്റെ 30 മടങ്ങുവരെയും വായ്‌പലഭിക്കും. പുതിയ കാറിന്റെ വായ്‌പാത്തുക മാക്‌സിമം 84 മാസങ്ങള്‍കൊണ്ടും പഴയത്‌ 60 മാസം കൊണ്ടും അടച്ചുതീര്‍ക്കണം. 20 ലക്ഷം രൂപാവരെ വായ്‌പകള്‍ക്ക്‌ രണ്ടുപേരുടെ പേഴ്‌സണല്‍ ഗ്യാരന്റിയും 20 ലക്ഷത്തിനു മുകളില്‍ സ്വന്തമായി വസ്‌തുവോ ബാങ്ക്‌ ബാലന്‍സോ ഉള്ളതിന്റെ രേഖയും സെക്യൂരിറ്റിയായി ആവശ്യമാണ്‌. ഇന്‍ഷുറന്‍സ്‌ പരിരക്ഷയും വാഹനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ട സഹായവും ബാങ്ക്‌ വായ്‌പയോടൊപ്പം നല്‍കുന്നതാണ്‌. ഓവര്‍ഡ്രാഫ്‌റ്റായും വാഹനവായ്‌പ ലഭിക്കുന്നതാണ്‌. ഇതുപ്രകാരം പലിശയുടെ അമിതപ്രയോഗം തടയുവാന്‍ കഴിയും.
 
വായ്‌പയെടുത്തു തവണകള്‍ മുടക്കിയാല്‍ ഉപഭോക്‌താവിന്‌ വന്‍ നഷ്‌ടമാണ്‌ ഉണ്ടാകുന്നത്‌. കൂടാതെ ജപ്‌തിയുള്‍പ്പെടെ പല നിയമനടപടികളും നേരിടേണ്ടിവരാം. കേസാവുകയാണെങ്കില്‍, 'സെക്യൂരിറ്റൈസേഷന്‍' ആക്‌ട്പ്രകാരം നിയമം കടം നല്‍കിയ സ്‌ഥാപനങ്ങള്‍ക്കൊപ്പമാണ്‌ നില്‍ക്കുന്നത്‌. 'എന്നെങ്കിലും എഴുതിത്തള്ളും' എന്ന ധാരണയില്‍ വായ്‌പ അടയ്‌ക്കാതിരിക്കുന്നതും ബാധ്യത കൂടുവാന്‍ കാരണമാകും. എന്നാല്‍ വായ്‌പ അടയ്‌ക്കാതിരിക്കാനുള്ള കാരണം ബാങ്ക്‌ മാനേജരെ സത്യസന്ധമായി ബോധിപ്പിക്കുകയാണെങ്കില്‍ തിരിച്ചടവിന്റെ കാലാവധി കൂട്ടിത്തരാന്‍ നിയമവുമുണ്ട്‌. വായ്‌പയെടുത്ത തുക തിരിച്ചടയ്‌ക്കുവാന്‍ ഉപഭോക്‌താവിന്‌ ബാധ്യതയുണ്ട്‌. ഇതിനു പകരം വായ്‌പാത്തുക വകമാറ്റി ചെലവഴിക്കുന്നതും ധൂര്‍ത്തടിക്കുന്നതും കടം വര്‍ധിക്കുന്നതിനും അതിലൂടെ മന:സമാധാനം ഇല്ലാതാകുന്നതിനും കാരണമാകാം. അതിനാല്‍, കൃത്യമായി വായ്‌പകള്‍ തിരിച്ചടയ്‌ക്കുവാന്‍ ശ്രദ്ധിക്കുക.

Friday, July 15, 2011

ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ സിസ്റ്റം സുരക്ഷിതമാണെന്നുറപ്പാണൊ ?


പലരുടേയും തെറ്റായ ഒരു ധാരണ ആണു ആന്റി വൈറസ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നെ പേടിക്കുകയേ വേണ്ട എന്ന്‍.. ചിലര്‍ വീംബിളക്കുന്നതും കണ്ടിട്ടുണ്ട്..എന്റെ കാസ്പെറെസ്കി ആണു വൈറസ് ഏഴയലത്തു പോലും അടുക്കില്ല എന്ന്‍ ഒക്കെ…ശരിയാവാം..കാസ്പെറെസ്കി വൈറസിനെ തടഞ്ഞേക്കാം എന്നാല്‍ വൈറസിനെ പോലെ തന്നെ നമുക്ക് പാരയാവുന്ന ചില ചെറിയ പ്രോഗാമുകളെ തടയാന്‍ കാസ്പെറെസ്കിക്കൊ അവാസ്തിനോ എ വി ജിക്കോ ഒന്നുമാവില്ല...അതു എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ അറിഞ്ഞതാണു..അവയാണു ആഡ് വെയറുകള്‍,മാല്‍ വെയറുകള്‍ എന്നൊക്കെ അറിയപ്പെടുന്നത്
ഇവ നമ്മുടെ സിസ്റ്റത്തെ ബാധിക്കുന്നത് ക്രാക്ക് ചെയ്ത ചില സോഫ്റ്റ് വെയറുകളിലൂടെയും ചില വെബ് സൈറ്റുകളിലൂടെയുമൊക്കെ ആണു..
ചില ഉദാഹരണങ്ങള്‍ :
ഫ്രീ​‍ ആയി സ്കാന്‍ ചെയ്യു എന്ന ഒരു പരസ്യം നമ്മള്‍ പലപ്പോഴും കാണാറുണ്ട്,അതില്‍ ക്ലികി സ്കാന്‍ ചെയ്താല്‍ പിന്നെ രക്ഷയില്ല..നിങ്ങളുടെ സിസ്റ്റത്തില്‍ എപ്പോളും വൈറസ് ഉണ്ട് എന്ന്‍ ഇടയ്ക്കു പോപ്പ് അപ്പ് മെസ്സേജ് വന്നു കൊണ്ടിരിക്കും
മറ്റൊന്നു നമ്മള്‍ സിസ്റ്റത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കുംബോള്‍ പെട്ടന്നു ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ ഓപ്പണ്‍ ആവുകയും അതില്‍ ഒരു നിശ്ചിത സൈറ്റിന്റെ പരസ്യം കാണിച്ചു കൊണ്ടിരിക്കുകയും ചെയ്യും
മറ്റു ചിലത് നമ്മളുടെ ബ്രൌസറില്‍ ചില ദുഷ് പ്രോഗ്രാമുകള്‍ ആഡ് ചെയ്യപ്പെടും എന്നതാണു,ഉദാഹരണം : നമ്മള്‍ ടൈപ്പു ചെയ്യുന്ന പാസ്സ് വേഡുകള്‍ ആട്ടൊ മാറ്റിക്കായി മറ്റൊരാള്‍ക്ക് എത്തിച്ചു കൊടുക്കുന്നവ (കീ ലോഗര്‍) , നമ്മള്‍ ബ്രൌസ് ചെയ്യുന്ന സൈറ്റുകള്‍ ഏതൊക്കെ എന്ന്‍ നിരീക്ഷിച്ചു നമ്മളെ പരസ്യ കംബനികളുടെ അതേ രീതിയിലുള്ള സൈറ്റുകളിലേക്കു നയിക്കുന്ന ചില ആഡ് വെയറുകളുമുണ്ട്…
ഇവയെല്ലാം സ്കാന്‍ ചെയ്തെടുക്കാന്‍ ആന്റി വൈറസുകള്‍ക്കാവില്ല..അതിനായി ഉപയോഗിക്കുന്നവയാണു ആന്റി സ്പൈവെയര്‍, ആന്റി മാല്‍ വെയര്‍ ഗണത്തിലുള്ള സോഫ്റ്റ് വെയറുകള്‍

Thursday, July 14, 2011

അമ്മയുടെ മൊബൈല്‍ കുട്ടിക്ക് ദോഷം




മൊബൈല്‍ ഉപയോഗിക്കരുത് എന്ന് ആരെങ്കിലും ഉപദേശിച്ചാല്‍ അത് അമ്മമാരാകാന്‍
പോകുന്ന സ്ത്രീകള്‍ പാടേ തള്ളിക്കളയരുത്. ഗര്‍ഭിണികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത്
കുട്ടികള്‍ക്ക് സ്വഭാവ വൈകല്യമുണ്ടാവാന്‍ കാരണമായിത്തീരുമെന്ന് ഒരു പുതിയ പഠനം തെളിയിച്ചിരിക്കുന്നു.
ഡെന്മാര്‍ക്കിലെ ഗവേഷകര്‍ ഒരു ലക്ഷം ഗര്‍ഭിണികളില്‍ നടത്തിയ പഠനമാണ്
ഈ ഞെട്ടിക്കുന്ന കണ്ടെത്തലിന് ആധാരം. 1996-2002 കാലഘട്ടത്തിലാണ് പഠനം നടന്നത്.
ഗവേഷകര്‍ ഭാവി അമ്മമാരുടെ ശീലങ്ങള്‍, ജീവിത രീതികള്‍, ഭക്ഷണക്രമങ്ങള്‍ എന്നിവയെ
കുറിച്ച് വിശദ വിവരങ്ങള്‍ ശേഖരിക്കുകയാണ് ആദ്യം ചെയ്തത്. ഇതോടൊപ്പം
അവരുടെ മൊബൈല്‍ ഉപയോഗത്തിന്റെ കണക്കുകളും സൂക്ഷിച്ചു.
പിന്നീട്, കുട്ടികള്‍ക്ക് ഏഴ് വയസ്സ് ആയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടത്.
ഈ സമയത്ത് കുട്ടികളുടെ സ്വഭാവത്തെ കുറിച്ചും പൊതുവായ ആരോഗ്യത്തെ കുറിച്ചും
ഉള്ള വിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചത്.
യഥാര്‍ത്ഥത്തില്‍, ഗവേഷണ ഫലം ഞെട്ടിക്കുന്നത് തന്നെയായിരുന്നു. ഗര്‍ഭിണിയായിരിക്കെ
മൊബൈല്‍ ഫോണ്‍ നിരന്തരം ഉപയോഗിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് മറ്റുള്ളവരുടെ
കുട്ടികളെക്കാള്‍ സ്വഭാവ വൈകല്യമുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് നിരീക്ഷണത്തിലൂടെ
ഗവേഷകര്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച അമ്മമാരുടെ കുട്ടികള്‍ക്ക്
സ്വഭാവ വൈകല്യം ഉണ്ടാകാന്‍ അമ്പത് ശതമാനം സാധ്യത കൂടുതലാണെന്നാണ്
ഗവേഷകര്‍ കണ്ടെത്തിയത്.

കുഞ്ഞിന് ഭക്ഷണം ഇഷ്ടത്തോടെ

 ടിവിയുടെ മുമ്പിലിരുന്ന് കുട്ടിയെ ഭക്ഷണം കഴിക്കാന്‍ 
അനുവദിക്കരുത്. എന്താണ് കഴിക്കുന്നതെന്നുപോലും
ആലോചിക്കാതെ കൂടുതല്‍ വാരിവലിച്ച് കഴിച്ചെന്നിരിക്കും 

മോന്‍ ഒന്നും കഴിക്കുന്നില്ല. എന്തു കൊടുത്താലും വേണ്ട. അവന് വിശപ്പുണ്ടാക്കാന്‍ എന്തെങ്കിലും മരുന്ന് എഴുതിത്തരാമോ?'' പലരും ചോദിക്കാറുണ്ട്. ആരോഗ്യമുള്ള ഒരു കുഞ്ഞി ന് ജനിക്കുമ്പോള്‍ രണ്ടേമുക്കാല്‍ മുതല്‍ മൂന്നു കിലോഗ്രാം വരെ തൂക്കം ഉണ്ടാവും. ആറു മാസം പ്രായമാകുമ്പോള്‍ ഇത് ഇരട്ടിയും ഒരു വയസ്സാവുമ്പോള്‍ മൂന്നിരട്ടുയുമാകും. ആദ്യത്തെ ഒരു വര്‍ഷമാണ് കുഞ്ഞുങ്ങള്‍ ഏറ്റവുമധികം വളരുന്ന സമയം. അതിനുശേഷം വളര്‍ച്ചയുടെ വേഗം കുറയും. സ്വാഭാവികമായി കുട്ടിക്ക് ഭക്ഷണത്തോടുള്ള താല്‍പര്യവും കുറയും. 



ഒരു വയസ്സുവരെയുള്ള കുട്ടി കിട്ടിയതെന്തും കഴിക്കും. കുട്ടി വളരുന്നതിനനുസരിച്ച് അവന്റെ വ്യക്തിത്വവും വികസിക്കും. അതോടെ ഭക്ഷണത്തോടുള്ള ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുടങ്ങും. ഒന്ന്-ഒന്നര വയസ്സു മുതലാണ് ഇതു കണ്ടുതുടങ്ങുക. കൂടുതലായും പെണ്‍കുട്ടികളിലാണ് ഇത് കാണാറുള്ളത്. സ്വന്തം വീട്ടില്‍ നിന്ന് കഴിക്കാത്ത ഭക്ഷണസാധനങ്ങള്‍ പോലും അന്യവീടുകളിലോ റെസ്റ്റോറന്‍റുകളിലോ പോയാല്‍ കഴിക്കും. ഈ സ്വഭാവം അഞ്ചാറു വയസ്സാകുമ്പോള്‍ തനിയെ മാറുകയാണ് പതിവ്.
ഇതിനൊക്കെ കുട്ടികളെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. മറ്റു കുട്ടികളോടൊത്ത് ഉല്ലാസത്തോടെ ഭക്ഷണം കഴിക്കാനുള്ള അവസരം മിക്ക കുട്ടികള്‍ക്കും വീടുകളില്‍ കിട്ടുന്നില്ല. ക്രഷുകളിലും പ്ലേ സ്‌കൂളുകളിലും മറ്റും പോകുന്ന കുട്ടികള്‍ ശരിയായ ആഹാരരീതി പരിശീലിക്കപ്പെടുന്നില്ല. കൃത്യമായി ഭക്ഷണം കഴിക്കാത്തതുമൂലം കുട്ടിക്ക് തൂക്കക്കുറവോ ഉത്സാഹക്കുറവോ ഇടവിട്ടുള്ള രോഗാവസ്ഥയോ ഉണ്ടാവുന്നുണ്ടെങ്കില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്.

കുട്ടി ഓടിച്ചാടിക്കളിക്കുകയും വലിയ തൂക്കക്കുറവ് ഇല്ലാതിരിക്കുകയും ആണെങ്കില്‍ ആവശ്യമുള്ള ഭക്ഷണം കുട്ടിക്ക് കിട്ടുന്നുണ്ടെന്ന് മനസ്സിലാക്കാം. ചില കുട്ടികള്‍ക്ക് വിളര്‍ച്ചയോ പോഷകക്കുറവോ കാണാറുണ്ട്. കുട്ടിയുടെ ആഹാരശീലത്തെ പതുക്കപ്പതുക്കെ നേരെയാക്കിക്കൊണ്ടു വന്നാല്‍ അമ്മയ്ക്കുതന്നെ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. ആഹാരത്തോട് കുട്ടികള്‍ക്ക് താല്‍പര്യമുണ്ടാക്കുവാന്‍ നമുക്ക് എന്തൊക്കെ ചെയ്യാമെന്നു നോക്കാം. കുഞ്ഞിന് ആറേഴു മാസമാവുമ്പോള്‍തന്നെ വിവിധതരം ഭക്ഷണങ്ങള്‍ കൊടുത്ത് ശീലിപ്പിക്കണം. ചെറിയ പ്രായത്തില്‍തന്നെ കുടുംബാംഗങ്ങളോടൊരുമിച്ച് ഭക്ഷണം കഴിക്കുവാന്‍ അവസരമുണ്ടാക്കണം. തീന്‍മേശയില്‍ കുട്ടിയുടേതായ ഇരിപ്പിടവും പാത്രവും നല്‍കി തനിയേ ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കാം.
ടിവിയുടെ മുമ്പിലിരുന്ന് കുട്ടിയെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കരുത്. എന്താണ് കഴിക്കുന്നതെന്നുപോലും ആലോചിക്കാതെ കൂടുതല്‍ വാരിവലിച്ച് കഴിച്ചെന്നിരിക്കും.

അടി കൊടുത്തും പേടിപ്പിച്ചും കുട്ടികളെ ഭക്ഷണം കഴിപ്പിക്കരുത്. ഭക്ഷണസമയം ആഹ്ലാദകരമാക്കുക. കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടാക്കുക.

കീ ബോര്‍ഡിലെ എല്‍ ഇ ഡി ബള്‍ബുകള്‍ മിന്നിച്ചാലോ ???



നിങ്ങളുടെ കീ ബോര്‍ഡിലെ എല്‍ ഇ ഡി ബള്‍ബുകള്‍ നെറ്റുപയോഗിക്കുന്ന സമയത്ത്  മിന്നിച്ചാലോ ? ഇതാ ഇവിടെ ക്ലിക് ചെയ്തു ഈ ചെറിയ പ്രോഗ്രാം ഡൌണ്‍ ലോഡ് ചെയ്തു അതു ഓപ്പണ്‍ ആക്കി നോക്കു, ഇനി നെറ്റില്‍ ഒരു സൈറ്റ് എടുത്ത് നോക്കു,എല്‍ ഇ ഡി കള്‍ മിന്നുന്നത് കാണാം

http://www.computric.com/2011/07/blinks-keyboard-leds-when-using-internet/

Tuesday, July 12, 2011

ജിമെയില്‍-സാധ്യതകളും കരുതലും


2004 നു മുന്‍പ് യാഹൂവും അമേരിക്ക ഓണ്‍ലൈനും (എഒഎല്‍) ഹോട്ട്‌മെയിലും ആയിരുന്നു സൗജന്യ ഈമെയില്‍ സേവന രംഗത്തെ രാജാക്കന്മാര്‍. 2004 ലെ വിഡ്ഢിദിനത്തിലാണ് ഗൂഗിള്‍ ജിമെയില്‍ (gmail) എന്ന പേരില്‍ തങ്ങളുടെ ഈമെയില്‍ സേവനത്തിന് തുടക്കം കുറിച്ചത്. മറ്റ് ഈമെയില്‍ സേവനദാതാക്കളെ ഞെട്ടിച്ചുകൊണ്ട് അന്ന് ഓരോ അക്കൗണ്ടിനും 1ജിബി സൗജന്യ സംഭരണശേഷിയാണ് ജിമെയില്‍ വാഗ്ദാനം ചെയ്തത്. അക്കാലത്ത് വെറും 100 എംബി മാത്രമായിരുന്നു യാഹൂവും ഹോട്ട്‌മെയിലും മറ്റും നല്‍കിയിരുന്നതെന്നോര്‍ക്കുക.

തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചുരുക്കം ചിലര്‍ക്കു മാത്രമേ ജിമെയില്‍ സേവനം ലഭ്യമായിരുന്നുള്ളൂ, അതും ക്ഷണിക്കലിലൂടെ മാത്രം. അക്കാലത്ത് പലരും ഈബേയിലൂടെയും മറ്റും വന്‍ തുകയ്ക്ക് ജിമെയില്‍ അക്കൗണ്ടുകള്‍ വിറ്റ് കാശാക്കി. ഇങ്ങനെ ഡിമാന്‍ഡ് വര്‍ധിച്ചതിനെത്തുടര്‍ന്ന് ഗൂഗിള്‍ കൂടുതല്‍ അക്കൗണ്ടുകള്‍ പുറത്തിറക്കുകയും അക്കൗണ്ട് ഉള്ളവര്‍ക്ക് കൂടുതലായി 50 പേരെ ക്ഷണിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു. അങ്ങിനെ ജിമെയില്‍ ബീറ്റ വെബ്ബ്‌ലോകത്ത് തരംഗമായി.

2009 ല്‍ ബീറ്റയില്‍ നിന്നും പൂര്‍ണരൂപത്തിലുള്ള ഈമെയില്‍ സേവനമായി ജിമെയില്‍ പുറത്തുവന്നു. ഇന്ന് ചുരുങ്ങിയത് ഒരു ജിമെയില്‍ അക്കൗണ്ടെങ്കിലും ഇല്ലാത്തവര്‍ കുറവായിരിക്കും. വളരെ ലളിതമായ ഉപയോഗകക്രമവും ശക്തമായ പാഴ്‌മെയില്‍ (സ്പാം) ഫില്‍ട്ടര്‍ സംവിധാനവും ജിമെയിലിനെ കൂടുതല്‍ ജനകീയമാക്കുന്നു.

മിക്കവാറും എല്ലാ ജിമെയില്‍ ഉപഭോക്താക്കളും ജിമെയില്‍ സെറ്റിംഗുകളെക്കുറിച്ചും അവയുടെ ഉപയോഗരീതിയെക്കുറിച്ചുമെല്ലാം സാമാന്യം ബോധവാന്മാണ്. കാലാകാലങ്ങളില്‍ ഗൂഗിള്‍ ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാറുമുണ്ട്. എങ്കിലും പക്ഷേ, ജിമെയിലി ന്റെ സാധ്യതകള്‍ നല്ലൊരു പങ്കും ഉപയോഗിക്കാതെ പോകുന്നു എന്നതാണ് വാസ്തവം. ജിമെയിലിന്റൈ സാധ്യതകളും ഉപയോഗക്രമവും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ ലേഖനം.

നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിലുള്ള പൂര്‍ണനിയന്ത്രണം ജിമെയില്‍ അക്കൗണ്ട് സെറ്റിംഗിലെ വിവിധ പേജുകളിലൂടെയാണ് സാധ്യമാകുന്നത്. ഇതിനായി ലൊഗിന്‍ ചെയ്തതിനു ശേഷം ജിമെയില്‍ വിന്‍ഡോയുടെ മുകളില്‍ വലത്തേ അറ്റത്തുള്ള പല്‍ചക്രചിഹ്നത്തില്‍ അമര്‍ത്തിയാല്‍ ലഭിക്കുന്ന മെനുവിലെ 'Mail settings' തിരഞ്ഞെടുക്കുക.

ജിമെയില്‍ ലേബലുകള്‍

ഡസണ്‍ കണക്കിന് സന്ദേശങ്ങളാണ് മിക്കവരുടെയും ജിമെയില്‍ ബോക്‌സിലേക്ക് ദിവസവും എത്തുന്നത്. പിന്നീട് ഉപയോഗിക്കേണ്ടി വരുന്ന ഒട്ടേറെ മെയിലുകള്‍ അക്കൂട്ടത്തിലുണ്ടാകും. എല്ലാം കൂടി ഒരിടത്ത് കൂട്ടിയിടുന്നതിന് പകരം, സന്ദേശങ്ങള്‍ പ്രത്യേകം വിഭാഗങ്ങളാക്കി തരംതിരിച്ചു വെച്ചാല്‍, ആവശ്യമാകുമ്പോള്‍ തിരഞ്ഞെടുക്കാന്‍ എളുപ്പമാകും. അതിനുള്ളതാണ് ലേബലുകള്‍. അതായത് കമ്പ്യൂട്ടറില്‍ ഫയലുകളെ പ്രത്യേകം തരംതിരിച്ച് ഫോള്‍ഡറുകളില്‍ ആക്കി സൂക്ഷിയ്ക്കുന്നതുപോലെ ഇതും ഉപയോഗിക്കാമെന്നര്‍ഥം.

ലേബലുകള്‍ നിര്‍മിക്കാന്‍

1. അക്കൗണ്ട് സെറ്റിംഗ്‌സിലെ 'ലേബല്‍' എന്ന മെനുവില്‍ പോയി പുതിയ ലേബലുകള്‍ സൃഷ്ടിക്കാം. മാത്രമല്ല നിലവിലുള്ള ലേബലുകള്‍ മറയ്ക്കുവാനും കാണിക്കുവാനും കൂടിയുള്ള സൗകര്യങ്ങള്‍ ഈ പേജില്‍ ലഭ്യമാണ്.

2. ഇന്‍ബോക്‌സില്‍ ലേബല്‍ ചെയ്യേണ്ട ഒന്നോ അതിലധികമോ സന്ദേശങ്ങള്‍ തെരഞ്ഞെടുക്കുക അതിനു ശേഷം 'ലേബല്‍' എന്ന മെനുവില്‍ അമര്‍ത്തുക അപ്പോള്‍ ലഭിക്കുന്ന ഡ്രോപ് ഡൌണ്‍ മെനുവിലെ 'Create New' ല്‍ അമര്‍ത്തിയാല്‍ കിട്ടുന്ന വിന്‍ഡോയിലൂടെ പുതിയ ലേബല്‍ നിര്‍മിക്കാനാകും.

അങ്ങനെ സൃഷ്ടിക്കുന്ന ലേബലുകള്‍ മെയില്‍ ബോക്‌സിന്റെ ഇടതുവശത്ത് 'Inbox' എന്നതിന് താഴെയായി ഇംഗ്ലീഷ് അക്ഷരമാലാക്രമത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ടാകും. അത്തരം ലേബലുകളുടെ ഇടത്ത് കാണുന്ന വെള്ള ചതുരത്തില്‍ കര്‍സര്‍ കൊണ്ടുചെന്ന് വലത് മൗസ് ക്ലിക്ക് ചെയ്താല്‍, ലേബലുകള്‍ക്ക് വിവിധ നിറങ്ങള്‍ കൊടുക്കാനും സാധിക്കും. വിവിധ വിഭാഗത്തിലുള്ള സന്ദേശങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇത് കൂടുതല്‍ സഹായകമാകും.

നക്ഷത്ര ചിഹ്നം

പ്രത്യേക ശ്രദ്ധ വേണ്ട ഈ സന്ദേശങ്ങളെ എളുപ്പത്തില്‍ രേഖപ്പെടുത്തുന്നതിനായി നക്ഷത്രചിഹ്നം ഉപയോഗിക്കാം. ഇന്‍ബോക്‌സിലുള്ള മെയിലിനെ നക്ഷത്രചിഹ്നമുള്ളതാക്കുന്നതിന് ഓരോ മെയിലിനും നേരെയുള്ള നക്ഷത്ര ചിഹ്നത്തില്‍ അമര്‍ത്തിയാല്‍ മതി. 'Starred' എന്ന മെനു ലിങ്കില്‍ അമര്‍ത്തിയാല്‍ ഇത്തരത്തില്‍ വേര്‍തിരിക്കപ്പെട്ട സന്ദേശങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും.
സന്ദേശങ്ങളെ നിശബ്ദമാക്കാം

ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. നിങ്ങള്‍ ഒരു ഗൂഗിള്‍ ഗ്രൂപ്പിലെ അംഗമാണ്. ആ ഗ്രൂപ്പ് ദിവസവും നിരവധി സന്ദേശങ്ങള്‍ അയയ്ക്കുന്നു. നിങ്ങള്‍ക്ക് ആ മെയിലുകളില്‍ താത്പര്യമുണ്ടെങ്കിലും അവ ഇന്‍ബോക്‌സില്‍ പുതിയ മെയിലുകളായി വന്നു ശല്യപ്പെടുത്തുന്നത് ഇഷ്ടമാകുന്നില്ലെങ്കില്‍, പ്രസ്തുത സന്ദേശങ്ങളെ 'More actions' എന്ന മെനുവിലെ 'Mute' ഉപയോഗിച്ച് നിശബ്ദമാക്കാം.

അതായത് നിങ്ങള്‍ മ്യൂട്ട് ചെയ്ത ഗ്രൂപ്പില്‍ നിന്നോ വ്യക്തിയില്‍ നിന്നോ വരുന്ന തുടര്‍സന്ദേശങ്ങള്‍ ഇന്‍ബോക്‌സില്‍ പുതിയവയായി കാണിക്കുന്നതിനു പകരം 'ആര്‍ക്കൈവ്' ലിസ്റ്റിലേയ്ക്കു പോകുന്നു. പിന്നീട് ആര്‍ക്കൈവുകളില്‍ നിന്നും അവ വായിക്കാവുന്നതാണ്. ' is:muted ' എന്ന് സെര്‍ച്ച്‌ബോക്‌സില്‍ എന്റര്‍ ചെയ്ത് തിരഞ്ഞാല്‍ നിശബ്ദമാക്കപ്പെട്ട സന്ദേശങ്ങള്‍ മുന്നിലെത്തും.
ജനറല്‍ സെറ്റിംഗുകള്‍

Language: മലയാളമടക്കമുള്ള ഭാഷകളില്‍ ജിമെയില്‍ ലഭ്യമാണ്. മറ്റൊരു സൗകര്യമാണ് 'ട്രാന്‍സ്ലിറ്ററേഷന്‍'. അതായത് മറ്റു ഭാഷകള്‍ ഇംഗ്ലീഷ് കീബോര്‍ഡ് ഉപയോഗിച്ചു തന്നെ ടൈപ്പ് ചെയ്യാനാകുന്ന സംവിധാനം.

Maximum page size: ഇതിലൂടെ ഒരു പേജില്‍ എത്ര ഈമെയില്‍ സന്ദേശങ്ങളും കോണ്ടാക്ടുകളും കാണിയ്ക്കണം എന്ന് നിശ്ചയിക്കാം. ഇവയുടെ എണ്ണം ഒരു പരിധിയിലും കൂടുതലായി ക്രമീകരിച്ചാല്‍ പേജ് മുഴുവനായും തുറക്കാന്‍ കൂടുതല്‍ സമയം എടുക്കും.

Keyboard shortcuts: കമ്പ്യൂട്ടറിലെ മറ്റു സോഫ്ട്‌വേറുകളെപ്പോലെ തന്നെ ജിമെയിലിലും കീബോര്‍ഡ് ഷോര്‍ട്കട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് വേണോ വേണ്ടയോ എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. ജിമെയില്‍ കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍
ഈ പേജില്‍ ലഭ്യമാണ്.

External content: മറ്റു സൈറ്റുകളില്‍ നിന്നുള്ള ചിത്രങ്ങളും മറ്റും കാണിയ്ക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ഈ സെറ്റിംഗിലൂടെ കഴിയുന്നു. ഇത് നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായുള്ളതാണ്. അതായത്, ചിത്രങ്ങള്‍ സ്വയമേവ പ്രദര്‍ശിപ്പിക്കപ്പെടുകയാണെങ്കില്‍ ഒരു അക്‌നോളഡ്ജ്‌മെന്റ് പോലെ നിങ്ങള്‍ മെയില്‍ വായിച്ചു എന്ന് അയച്ച ആള്‍ക്ക് മനസ്സിലാക്കാനാകും. ഒരാളില്‍ നിന്നുള്ള ചിത്രങ്ങള്‍ സഹിതമുള്ള രണ്ടു സന്ദേശങ്ങള്‍ ഇത്തരത്തില്‍ വായിക്കുകയാണെങ്കില്‍ തുടര്‍ന്ന് പ്രസ്തുത വ്യക്തിയില്‍ നിന്നും ലഭിയ്ക്കുന്ന എല്ലാ സന്ദേശങ്ങളിലെയും ചിത്രങ്ങള്‍ സ്വയമേവ ദൃശ്യമാവുന്നതാണ്. കൂടാതെ നിങ്ങള്‍ അംഗമായ ഗൂഗിള്‍ ഗ്രൂപ്പില്‍ നിന്നും ലഭിക്കുന്ന സന്ദേശങ്ങളിലെ ചിത്രങ്ങളും ദൃശ്യമാക്കപ്പെടുന്നു.

Conversation View: നിങ്ങള്‍ സുഹൃത്തിനൊരു സന്ദേശം അയച്ചു. അതിനു മറുപടി ലഭിച്ചു. തുടര്‍ന്ന് നിങ്ങള്‍ വീണ്ടും പ്രസ്തുത സന്ദേശത്തിന് മറുപടി അയച്ചു. ഇത്തരത്തില്‍ ഒരേ തലക്കെട്ടിലുള്ള സന്ദേശങ്ങളെയും അവയ്ക്കുള്ള മറുപടികളും ഒറ്റ ഗ്രൂപ്പായി കാണിക്കണോ വേണ്ടയോ എന്ന് നിശ്ചയിക്കാനാണ് ഈ സെറ്റിംഗ്.

Desktop Notifications: ഇത് ഗൂഗിളിന്റെ സ്വന്തം ബ്രൗസറായ ക്രോമിനു മാത്രമായി ലഭ്യമാക്കിയിരിക്കുന്ന ഒരു ഫീച്ചര്‍ ആണ്. അതായത് നിങ്ങള്‍ ഇത് എനേബിള്‍ ചെയ്തിരിയ്ക്കുകയാണെങ്കില്‍ ഒരു പുതിയ മെയിലോ ചാറ്റ് സന്ദേശമോ ലഭിച്ചാല്‍ ഒരു പോപ് അപ്പിലൂടെ അത് ഡസ്‌ക്ടോപ്പില്‍ ലഭ്യമാകും.

My picture: മെയിലിലും ചാറ്റ് ലിസ്റ്റിലും ഒക്കെ നിങ്ങളുടെ ഒരു ഫോട്ടോയോ താത്പര്യമുള്ള ഒരു ചിത്രമോ ഉണ്ടെങ്കില്‍ നന്നായിരിയ്ക്കില്ലേ. ഇവിടെ ഇത്തരത്തില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്ത് ഗൂഗിള്‍ അക്കൗണ്ടില്‍ ഉപയോഗിക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.

Contact Picture: നിങ്ങളുടെ കോണ്ടാക്ടിലുള്ളവരുടെ പ്രൊഫൈല്‍ ഫോട്ടോ ജിമെയില്‍ ലിസ്റ്റില്‍ കാണിക്കണോ വേണ്ടയോ എന്ന് ഇവിടെയുള്ള സെറ്റിംഗിലൂടെ തീരുമാനിക്കാം.

Signature: ഈ അടുത്തിടയായി ജിമെയില്‍ സിഗ്‌നേച്ചര്‍ ആയി ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ സിഗ്‌നേച്ചര്‍ ആയി ഒരു ചിത്രമോ ബ്ലോഗിലേക്കോ, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലേക്കുള്ള ലിങ്കോ ഒക്കെ ആയി ഉപയോഗിക്കാന്‍ കഴിയും. പുതിയ സന്ദേശങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഈ സിഗ്‌നേച്ചറുകള്‍ സ്വയമേവ അടിയിലായി കൂട്ടിച്ചേര്‍ക്കപ്പെടുന്നു.

Snippets: ഇന്‍ബോക്‌സില്‍ സന്ദേശങ്ങളുടെ തലക്കെട്ടുകള്‍ക്കു പുറമെ ഉള്ളടക്കത്തിലെ ആദ്യ വരികള്‍ കൂടെ കാണുവാന്‍ സ്‌നിപ്പറ്റുകള്‍ എനേബിള്‍ ചെയ്താല്‍ മതിയാകും

ഒരു മെയില്‍ അക്കൗണ്ടിലുള്ള മെയിലുകളും കോണ്ടാക്ടുകളും എങ്ങിനെ നിങ്ങളുടെ ഈമെയില്‍ അക്കൗണ്ട് ജിമെയിലിലേക്ക് ഇമ്പോര്‍ട്ട് ചെയ്യാം-

ഇതിനായി ജിമെയില്‍ അക്കൗണ്ട് സെറ്റിംഗ്‌സിലെ 'അക്കൗണ്ട്‌സ് ആന്‍ഡ് ഇമ്പോര്‍ട്ട്' എന്ന മെനു തെരഞ്ഞെടുക്കുക. അതിനു ശേഷം 'ഇമ്പോര്‍ട്ട് മെയില്‍ ആന്‍ഡ് കോണ്ടാക്ട്‌സ്' എന്ന ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ലഭിക്കുന്ന വിന്‍ഡോവില്‍ ഏത് അക്കൗണ്ടാണോ ഇമ്പോര്‍ട്ട് ചെയ്യേണ്ടത്, അതിന്റെ ഐഡി രേഖപ്പെടുത്തുക. അടുത്ത വിന്‍ഡോയില്‍ പ്രസ്തുത ഈമെയില്‍ അക്കൌണ്ടിന്റെ പാസ്‌വേഡ് നല്‍കുക. തുടര്‍ന്നു ലഭിക്കുന്ന വിന്‍ഡോയില്‍ എന്തൊക്കെ കാര്യങ്ങള്‍ ആണ് ഇമ്പോര്‍ട്ട് ചെയ്യേണ്ടതെന്ന് തീരുമാനിക്കാം. കോണ്ടാക്ടുകള്‍, സന്ദേശങ്ങള്‍, അടുത്ത 30 ദിവസം കൂടി വരുന്ന സന്ദേശങ്ങള്‍ എന്നിവയാണിവ. മാത്രമല്ല, ഇങ്ങിനെ ഇമ്പോര്‍ട്ട് ചെയ്ത സന്ദേശങ്ങളെ ഒരു പ്രത്യേക ലേബലായി സൂക്ഷിയ്ക്കുവാനുള്ള സൗകര്യവും ഉണ്ട്.



ഓര്‍മിക്കുക: നിങ്ങള്‍ക്ക് മറ്റൊരു ജിമെയില്‍ അക്കൗണ്ടില്‍ നിന്നും ഇത്തരത്തില്‍ സന്ദേശങ്ങള്‍ ഇമ്പോര്‍ട്ട് ചെയ്യാനാകില്ല അതിനായി 'ഓട്ടോ ഫോര്‍വേഡ്' എന്ന സംവിധാനം ഉപയോഗിക്കുക.

ഒന്നില്‍ കൂടുതല്‍ മെയില്‍ ഐഡികള്‍ക്കായി ഒരു ജിമെയില്‍ അക്കൗണ്ട്

ഒരു ഈമെയില്‍ ഐഡി മാത്രമുള്ളവര്‍ ഇക്കാലത്ത് കുറവായിരിക്കും. ഒന്നില്‍ കൂടുതല്‍ ഐഡികളുടെ പാസ്‌വേഡുകള്‍ ഓര്‍ത്തു വെയ്ക്കുകയും പ്രത്യേകമായി ലോഗിന്‍ ചെയ്ത് സന്ദേശങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നത് പലപ്പോഴും എളുപ്പമാകാറില്ല. എന്നാല്‍ ജിമെയിലിലെ 'അക്കൗണ്ട് ഇമ്പോര്‍ട്ട്' എന്ന സംവിധാനം ഉപയോഗപ്പെടുത്തി ഒന്നിലധികം അക്കൗണ്ടുകളില്‍ നിന്നും സന്ദേശങ്ങള്‍ സ്വീകരിക്കാനും അയയ്ക്കാനും സാധിക്കുന്നു. ജിമെയില്‍ അക്കൗണ്ട് മാത്രമല്ല ഇത്തരത്തില്‍ ഇമ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നത് യാഹൂ, റെഡ്ഡീഫ് തുടങ്ങിയ മറ്റേത് അക്കൗണ്ടുകളും നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിലേക്ക് ഇമ്പോര്‍ട്ട് ചെയ്യാനാകും. അതായത് ഈ അക്കൗണ്ടുകളിലേയ്ക്കു വരുന്ന സന്ദേശങ്ങള്‍ നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്‌സില്‍ എത്തും. മാത്രമല്ല ഇവയ്ക്കുള്ള മറുപടിയും അതേ അക്കൗണ്ടുകളില്‍ നിന്നും അയയ്ക്കുന്നതുപോലെ അയയ്ക്കാന്‍ കഴിയും.

മറ്റൊരു അക്കൗണ്ടിന്റേതായി ജിമെയിലില്‍ നിന്നും എങ്ങിനെ സന്ദേശങ്ങള്‍ അയയ്ക്കാനാകും

ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. നിങ്ങള്‍ക്ക് യാഹൂവിലും റെഡ്ഡിഫ്ഫിലും ഓരോ ഐഡികള്‍ ഉണ്ട്. പ്രസ്തുത അക്കൗണ്ടിലെ ഈമെയില്‍ ഫോര്‍വേഡ് സൗകര്യം ഉപയോഗപ്പെടുത്തി നിങ്ങള്‍ ആ അക്കൗണ്ടുകളില്‍ വരുന്ന ഈ സന്ദേശങ്ങളെല്ലാം ജിമെയില്‍ അക്കൗണ്ടിലേക്ക് ഫോര്‍വേഡ് ചെയ്തിരിക്കുന്നു. അതായത് ഈ അക്കൗണ്ടുകളിലേക്ക് വരുന്ന സന്ദേശങ്ങളെല്ലാം തന്നെ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടില്‍ ലഭ്യമാകുന്നു. ഇനി ഇത്തരത്തിലെത്തുന്ന സന്ദേശങ്ങള്‍ക്കുള്ള മറുപടിയും അതേ അഡ്രസ്സില്‍ നിന്നു തന്നെ അയക്കണ്ടേ, ജിമെയിലില്‍ അതിനുള്ള സംവിധാനം ഉണ്ട്. 'കസ്റ്റം ഫ്രം അഡ്രസ്സ്' എന്ന സംവിധാനം പ്രയോജനപ്പെടുത്തി നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടില്‍ നിന്നും ഒന്നില്‍ കൂടുതല്‍ 'ഫ്രം' അഡ്രസ്സുകള്‍ സന്നിവേശിപ്പിക്കാനാകും.

കസ്റ്റം ഫ്രം അഡ്രസ്സുകള്‍: അക്കൗണ്ട് ആന്‍ഡ് ഇമ്പോര്‍ട്ട് പേജിലെ 'Send mail as' എന്നതിനു നേരേയുള്ള 'Send mail from another address' എന്ന ബട്ടണില്‍ അമര്‍ത്തുക അപ്പോള്‍ ലഭിക്കുന്ന പോപ് അപ് വിന്‍ഡോയില്‍ പ്രസ്തുത ഈമെയില്‍ വിലാസത്തിന്റെ വിവരങ്ങള്‍ നല്‍കുക. അതിനു ശേഷം അടുത്ത പേജിലേയ്ക്കു പോകുക.

അവിടെ രണ്ട് കാര്യങ്ങള്‍ കാണാനാകും 1. ഈമെയില്‍ അയക്കാന്‍ ജിമെയില്‍ സെര്‍വര്‍ ഉപയോഗപ്പെടുത്തുക. 2. ഏത് അഡ്രസ്സ് ആണോ ഫ്രം അഡ്രസ്സായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നത്, പ്രസ്തുത അഡ്രസ്സിന്റെ സെര്‍വര്‍ ഉപയോഗിയ്ക്കുക. ഇതില്‍ ഒന്നാമത്തെ രീതിയാണ് കൂടുതല്‍ അഭികാമ്യവും എളുപ്പവും.

തുടര്‍ന്ന് ഫ്രം അഡ്രസ്സ് ആയി ഉപയോഗിക്കാന്‍ ആഗ്രഹിക്കേണ്ട ഈമെയില്‍ അഡ്രസ്സിന്റെ യഥാര്‍ത്ഥ ഉടമ നിങ്ങള്‍ തന്നെയാണോ എന്ന് ഉറപ്പുവരുത്താനായി ഒരു സന്ദേശം ആ വിലാസത്തിലേക്ക് അയയ്ക്കപ്പെടുന്നു. അങ്ങിനെ ലഭിക്കുന്ന മെയിലിലെ ലിങ്കില്‍ അമര്‍ത്തുകയോ അല്ലെങ്കില്‍ മെയിലില്‍ ലഭിച്ച കോഡ് 'വെരിഫൈ' എന്ന ബട്ടണില്‍ അമര്‍ത്തുമ്പോള്‍ കിട്ടുന്ന പോപ് അപ് വിന്‍ഡോയില്‍ രേഖപ്പെടുത്തുകയോ ചെയ്യാം. ഇത്തരത്തില്‍ ഒന്നിലധികം 'കസ്റ്റം ഫ്രം അഡ്രസ്സുകള്‍' ഒരു ജിമെയില്‍ അക്കൗണ്ടിനകത്തു തന്നെ നിര്‍മിക്കാനാകും.

ഇനി അടുത്തപടിയായുള്ളത് രണ്ടു സെറ്റിംഗുകള്‍ ആണ്. ഒന്നാമത്തേത്, നിങ്ങള്‍ ഒരു പുതിയ സന്ദേശം തയ്യാറാക്കുമ്പോള്‍ ഫ്രം അഡ്രസ്സില്‍ സ്വയമേവ വരേണ്ട വിലാസം ഏതെന്ന് തീരുമാനിക്കാം. ഇതിനായി ഏതെങ്കിലും ഒരു വിലാസത്തിനു നേരേയുള്ള 'Make as Default' എന്ന ലിങ്കില്‍ അമര്‍ത്തുക.

ഇനി അടുത്ത സെറ്റിംഗിലേക്കു കടക്കാം. ഇത് മറ്റു അക്കൗണ്ടുകളില്‍ നിന്നും വരുന്ന സന്ദേശങ്ങള്‍ക്കുള്ള മറുപടിക്കായി ഏത് അക്കൗണ്ടാണ് ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാനുള്ളതാണ്. ഇത് രണ്ടു വിധത്തില്‍ സാധ്യമാണ്. ഒന്ന് വരുന്ന സന്ദേശങ്ങള്‍ക്ക് അതേ വിലാസത്തില്‍ നിന്നുതന്നെ മറുപടി അയയ്ക്കുക, എല്ലാ സന്ദേശങ്ങള്‍ക്കും മേല്‍പ്പറഞ്ഞ ഡീഫോള്‍ട്ട് ഐഡിയില്‍ നിന്നും മറുപടി അയയ്ക്കുക. ഇതില്‍ ആദ്യത്തെ സെറ്റിംഗ് തെരഞ്ഞെടുക്കുകയായിരിയ്ക്കും കൂടുതല്‍ അഭികാമ്യം. കാരണം നിങ്ങളുടെ യാഹൂ ഐഡിയിലേക്ക് ഒരാള്‍ ഈമെയില്‍ അയയ്ക്കുന്നു. നിങ്ങള്‍ യാഹൂ അക്കൗണ്ടിനെ ജിമെയില്‍ അക്കൗണ്ടിലേക്ക് ഫോര്‍വേഡ് ചെയ്തിരിക്കുന്നു എന്ന വിവരം നിങ്ങള്‍ക്ക് മാത്രമല്ലേ അറിയൂ. അതിനാല്‍ പ്രസ്തുത മെയിലിന് ജിമെയില്‍ അക്കൗണ്ടില്‍ നിന്നും മറുപടി വരുമ്പോള്‍ ആശയക്കുഴപ്പമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ജിമെയില്‍ അക്കൗണ്ട് ഷെയറിംഗ്

ജിമെയില്‍ അക്കൗണ്ട് ഷെയറിംഗ് സംവിധാനത്തിലൂടെ നിങ്ങളുടെ ഈമെയില്‍ അക്കൗണ്ടിലുള്ള അവകാശങ്ങള്‍ മറ്റൊരു അക്കൗണ്ട് ഉടമയ്ക്ക് പകര്‍ന്നു നല്‍കാന്‍ ആകുന്നു. അതായത് നിങ്ങള്‍ക്കു വരുന്ന സന്ദേശങ്ങള്‍ വായിക്കുവാനും അവയ്ക്ക് മറുപടി നല്‍കുവാനും അക്കൗണ്ട് അവകാശങ്ങള്‍ പകര്‍ന്നു ലഭിയ്ക്കപ്പെട്ട വ്യക്തിക്ക് കഴിയുന്നു. ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഈ സംവിധാനം പ്രയോജനപ്രദമാണ്.

ഫില്‍ട്ടറുകള്‍

ജിമെയിലിലെ വളരെ പ്രധാനപ്പെട്ടതും ഉപയോഗപ്രദവുമായ സംവിധാനമാണ് ഫില്‍ട്ടറിംഗ്. ഇതിലൂടേ ഓരോ മെയിലിനെയും സൗകര്യപ്രദമായി വേര്‍തിരിക്കാനും ക്രമീകരിക്കാനും കഴിയുന്നു. പാഴ്‌മെയിലുകളെ സ്പാം ഫോള്‍ഡറില്‍ പോലും വയ്ക്കാതെ സ്വയമേവ നീക്കം ചെയ്യാന്‍ ഫില്‍ട്ടറുകള്‍ ഉപയോഗിക്കാം.

ഫില്‍ട്ടറുകള്‍ ഉപയോഗിക്കേണ്ടത് - 'Create a Filter' എന്ന ലിങ്കില്‍ അമര്‍ത്തുക. അപ്പോള്‍ ലഭിക്കുന്ന പേജിലൂടെ എങ്ങിനെയാണ് സന്ദേശങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യേണ്ടതെന്ന് തീരുമാനിക്കാം. അതായത് ഒന്നോ അതിലധികമോ ഈമെയില്‍ വിലാസത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍, തലക്കെട്ട്, ചില പ്രത്യേക വാക്കുകള്‍ തുടങ്ങിയവയ്ക്കനുസരിച്ച് സന്ദേശങ്ങളെ അരിച്ചെടുത്ത് ക്രമീകരിക്കാം.

ഇത്തരത്തില്‍ അരിച്ചെടുക്കുന്ന സന്ദേശങ്ങളെ എന്തു ചെയ്യണം എന്ന് അടുത്ത വിന്‍ഡോയിലെ സെറ്റിംഗുകളിലൂടെ തീരുമാനിക്കാം. ഇവയില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു,

ഇന്‍ബോക്‌സില്‍ കാണിക്കാതിരിക്കുക

വായിച്ചതായി അടയാളപ്പെടുത്തുക

നക്ഷത്ര ചിഹ്നമുള്ളതാക്കുക

പ്രത്യേക ലേബല്‍ കൊടുക്കുക

പ്രത്യേക ഈമെയില്‍ വിലാസത്തിലേക്ക് ഫോര്‍വേഡ് ചെയ്യുക

നീക്കം ചെയ്യുക

ഒരിക്കലും സ്പാം ആയി കണക്കാക്കാതിരിക്കുക

മേല്‍പ്പറഞ്ഞതില്‍ ഒന്നോ അതിലധികമോ സെറ്റിംഗുകള്‍ ആവശ്യനുസരണം തെരഞ്ഞെടുക്കാം.

ഉദാഹരണത്തിന് ഒരു പ്രത്യേക വിലാസത്തില്‍ നിന്ന് വരുന്ന എല്ലാ സന്ദേശങ്ങളെയും നക്ഷത്ര ചിഹ്നമിട്ടു വേര്‍തിരിക്കണമെങ്കില്‍ ആ വിലാസം 'From' എന്ന കോളത്തില്‍ ചേര്‍ക്കുക. അതിനു ശേഷം അടുത്ത പേജിലെ 'Star it' എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഫില്‍ട്ടറുകള്‍ നിര്‍മ്മിക്കാം.

ഇനി ഒരു ശല്ല്യക്കാരനായ പ്രത്യേക വിലാസക്കാരനില്‍ നിന്നും വരുന്ന എല്ലാ മെയിലുകളും സ്പാം ഫോള്‍ഡറില്‍ പോലും വരാതെ നേരിട്ട് നീക്കം ചെയ്യണമെങ്കില്‍ അതിനായും ഫില്‍ട്ടര്‍ നിര്‍മിക്കാന്‍ കഴിയും.

ഫോര്‍വേഡിംഗ് /പോപ് ഐ മാപ്

ഫോര്‍വേഡിംഗ് ആന്‍ഡ് പോപ്/ഐ മാപ് എന്ന പേജിലെ 'ഫോര്‍വേഡിംഗ്' ബട്ടനില്‍ അമര്‍ത്തി നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടില്‍ വരുന്ന എല്ലാ സന്ദേശങ്ങളേയും മറ്റൊരു അക്കൗണ്ടിലേക്ക് സ്വയമേവ മാറ്റുവാന്‍ കഴിയുന്നു. ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് തിരഞ്ഞെടുത്ത സന്ദേശങ്ങള്‍ മാത്രം ഫോര്‍വേഡ് ചെയ്യുകയും സാധ്യമാണ്.
പോപ് /ഐമാപ് സെറ്റിംഗുകള്‍

പോപ്പ് (പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോള്‍)/ഐമാപ് (ഇന്റര്‍നെറ്റ് മെസേജ് ആക്‌സസ് പ്രോട്ടോക്കോള്‍) സെറ്റിംഗുകള്‍ ജിമെയിലില്‍ നിന്നും സന്ദേശങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേയ്ക്ക് ഡൗണ്‍ലോഡ് ചെയ്യാനും ജിമെയില്‍ വെബ്‌സൈറ്റില്‍ പോകാതെ തന്നെ ഈമെയില്‍ സേവനങ്ങളുപയോഗിക്കാനും സഹായിക്കുന്നു. അതായത് മൈക്രോസോഫ്ട് ഔട്ട്‌ലുക്ക്, മോസില്ല തണ്ടര്‍ബേഡ് , ആപ്പിള്‍ മെയില്‍ തുടങ്ങിയ ഡെസ്‌ക്ടോപ് ഈമെയില്‍ ക്ലയന്റ് സോഫ്ട്‌വേറുകള്‍ ഉപയോഗിച്ച് ജിമെയില്‍ ഉപയോഗിക്കാന്‍ കഴിയുന്നു. ഇത്തരത്തിലുള്ള സോഫ്ട്‌വേറുകള്‍ ഉപയോഗിക്കുന്നതു കൊണ്ട് പല പ്രയോജനങ്ങളും ഉണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത അവസരങ്ങളില്‍ സന്ദേശങ്ങള്‍ തയ്യാറാക്കാന്‍ കഴിയുക, സന്ദേശങ്ങളുടേയും മറ്റു കോണ്ടാക്ടുകളുടേയും പകര്‍പ്പുകള്‍ കമ്പ്യൂട്ടറില്‍ സൂക്ഷിയ്ക്കാന്‍ സാധിക്കുക തുടങ്ങിയവ അവയില്‍ ചിലതു മാത്രം.
നിങ്ങളുടെ ഈമെയില്‍ ക്ലയന്റ് സോഫ്ട്‌വേറുകള്‍ ജിമെയില്‍ അക്കൗണ്ടുമായി ബന്ധിക്കാന്‍ ഈ ലിങ്കുകള്‍ സഹായിക്കുന്നു.
(
http://mail.google.com/support/bin/answer.py?hl=en-GB&ctx=mail&answer=12103)
(
http://mail.google.com/support/bin/answer.py?hl=en-GB&ctx=mail&answer=75726)

ചാറ്റ്

മറ്റു പ്രത്യേക അപ്ലിക്കേഷനുകളുടെയൊന്നും ആവശ്യമില്ലാതെ തന്നെ സുഹൃത്തുക്കളുമായി വേഗത്തില്‍ തത്സമയ സംഭാഷണം സാധ്യമാക്കാന്‍ ജിമെയില്‍ ചാറ്റ് സഹായിക്കുന്നു. വൊയ്‌സ് ചാറ്റ്, വീഡിയോ ചാറ്റ് എന്നീ സൗകര്യങ്ങളും ലഭ്യമാണ്. നിങ്ങള്‍ രണ്ടില്‍ കൂടുതല്‍ തവണ ഒരാളുമായി ഈമെയില്‍ സന്ദേശങ്ങള്‍ കൈമാറിയാല്‍ സ്വയമേവ ആ വ്യക്തി നിങ്ങളുടെ ചാറ്റ് ലിസ്റ്റില്‍ ചേക്കപ്പെടുകയും ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ സ്റ്റാറ്റസുകള്‍ ചാറ്റ് വിന്‍ഡോയില്‍ ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. ഈ സംവിധാനം വേണ്ടെന്നു വയ്ക്കാനും നിങ്ങളുടെ ക്ഷണത്തിലൂടെ മാത്രം ചാറ്റ് ചെയ്യാന്‍ അനുവാദം നല്‍കുന്നതിനും ചാറ്റ് സെറ്റിംഗ് പേജിലൂടെ കഴിയുന്നു.

ചാറ്റ് ഹിസ്റ്ററി

നിങ്ങള്‍ സുഹൃത്തുമായി നടത്തിയ സംഭാഷണങ്ങള്‍ ചാറ്റ് എന്ന പേരില്‍ ഒരു ലേബല്‍ ആക്കി അക്കൗണ്ടില്‍ സൂക്ഷിക്കപ്പെടുന്നു. ആവശ്യമില്ലാത്തപക്ഷം ആ സംവിധാനം വേണ്ടെന്നു വെയ്ക്കാനും ചാറ്റ് സെറ്റിംഗിലൂടെ കഴിയുന്നു. ഇതിനായി 'Never Save Chat History' എന്ന ഒപ്ഷന്‍ തിരഞ്ഞെടുക്കുക.
വെബ് ക്ലിപ്പുകളും ഗൂഗിള്‍ പരസ്യങ്ങളും

ജിമെയില്‍ ഒരു സൗജന്യ സേവനം ആണെങ്കില്‍ കൂടി ഗൂഗിളിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായ പരസ്യങ്ങളില്‍ നിന്നും ജിമെയിലും മുക്തമല്ല. ഇന്‍ബോക്‌സിന്റെ വലത്തു ഭാഗത്തും നാവിഗേഷന്‍ ബാറിനു മുകളിലുമാണ് പരസ്യങ്ങള്‍ കാണിക്കുന്നത്. നിങ്ങളുടെ ഈമെയില്‍ സന്ദേശങ്ങളുമായി ബന്ധമുള്ളതും നിങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചതുമായ പരസ്യങ്ങളാണ് സാധാരണയായി ജിമെയിലില്‍ പ്രദര്‍ശിപ്പിക്കാറുള്ളത്. ഇത് ജിമെയിലിന്റെ ആരംഭഘട്ടത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ പറയുന്നത് നിങ്ങളുടെ സ്വകാര്യ വിവരങ്ങളൊന്നും തന്നെ ചോര്‍ത്തപ്പെടുകയോ ശേഖരിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നാണ്. നിങ്ങള്‍ മറ്റു സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ കാണുന്ന ഗൂഗിള്‍ പരസ്യങ്ങളുടേതു പോലെ തന്നെയാണ് ജിമെയിലിലും പരസ്യങ്ങള്‍ ദൃശ്യമാക്കുന്നത്.

വെബ് ക്ലിപ്പുകള്‍: മിക്കവരും പരസ്യങ്ങളെന്നു കരുതി മെയില്‍ നാവിഗേഷന്‍ ബാറിനു മുകളിലുള്ള ഭാഗത്തെ അവഗണിക്കാറാണ് പതിവ്. എന്നാല്‍ ഇവ പരസ്യങ്ങള്‍ക്കു മാത്രമായുള്ളതല്ല. നിങ്ങള്‍ സ്ഥിരമായി സന്ദര്‍ശിക്കാറൂള്ള സൈറ്റുകളില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ ജിമെയില്‍ അക്കൗണ്ടില്‍ തന്നെ കാണാനുള്ള ഒരു സംവിധാനം കൂടിയാണ് ഇത്. ഉദാഹരണമായി മാതൃഭൂമി ടെക് വിഭാഗത്തില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ തത്സമയം ജിമെയിലില്‍ വെബ്ക്ലിപ്പ് ആയി എത്തണമെന്നുണ്ടെങ്കില്‍, വെബ്ക്ലിപ്പ് എന്ന പേജിലെ ഫീഡ് അഡ്രസ്സ് ആയി '
http://feeds.feedburner.com/mb4tech' എന്ന് എന്റര്‍ ചെയ്യുക. മാതൃഭൂമി ടെക്കില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ ഇന്‍ബോക്‌സിനു മുകളിലായി കാണാന്‍ കഴിയും.

താത്പര്യമുള്ള വാര്‍ത്തകള്‍ വായിയ്ക്കുന്നതിനായി ലിങ്കില്‍ അമര്‍ത്തിയാല്‍ മതിയാകും. ഇതുപോലേ ഏതു സൈറ്റില്‍ നിന്നുള്ള അപ്‌ഡേറ്റുകളും ഫീഡുകള്‍ മുഖേന സബ്‌സ്‌െ്രെകബ് ചെയ്യാവുന്നതാണ്. സൈറ്റിന്റെ ഫീഡ് അഡ്രസ് കണ്ടുപിടിയ്ക്കുന്നതിന് അഡ്രസ്സ് ബാറില്‍ ഉള്ള 'ഞടട' ചിഹ്നത്തില്‍ അമര്‍ത്തുക.

നിങ്ങളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഒരു പ്രത്യേക മേഖലയില്‍ പ്രമുഖ സൈറ്റുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ ലഭിക്കുന്നതിനുള്ള സൗകര്യവും വെബ് ക്ലിപ്പ് സെറ്റിംഗുകള്‍ ഒരുക്കുന്നു.

ഓഫ്‌ലൈന്‍ മെയില്‍

ഇന്റര്‍നെറ്റ് ബന്ധം ഇല്ലാത്ത അവസരങ്ങളിലും ജിമെയില്‍ ഉപയോഗിക്കാന്‍ ഉതകുന്നതാണ് ഓഫ്‌ലൈന്‍ മെയില്‍ സംവിധാനം. അതായത് ഓഫ്‌ലൈന്‍ സംവിധാനം എനേബിള്‍ ചെയ്താല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ജിമെയില്‍ അക്കൗണ്ടിന്റെ ഒരു പതിപ്പ് സൂക്ഷിക്കപ്പെടുന്നു, ഇന്റര്‍നെറ്റ് ബന്ധം ഇല്ലാതിരിക്കുന്ന അവസരങ്ങളിലും പഴയ സന്ദേശങ്ങള്‍ വായിക്കുവാനും മറുപടി തയ്യാറാക്കുവാനും കഴിയുന്നു. പിന്നീട് ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിക്കപ്പെടുന്ന അവസരത്തില്‍ അവ സ്വയമേവ അയക്കപ്പെടുകയും ചെയ്യുന്നു. അടിക്കടി യാത്രചെയ്യുന്നവര്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണ് പ്രത്യേകിച്ച് വിമാനയാത്രകളിലും മറ്റും ഇന്റര്‍നെറ്റ് ബന്ധം ലഭ്യമല്ലാത്ത അവസരങ്ങളില്‍.

ജിമെയില്‍ ലാബ്

ജിമെയിലില്‍ പുതിയ പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി പരീക്ഷണങ്ങള്‍ നടന്നു വരുന്നു. ഇത്തരത്തില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഫീച്ചറുകള്‍ 'ജിമെയില്‍ ലാബ്' എന്ന വിഭാഗത്തില്‍ ലഭ്യമാണ്. ജിമെയില്‍ ലാബില്‍ പരീക്ഷിയ്ക്കപ്പെട്ടവയാണ് പിന്നീട് ജിമെയിലിന്റെ ഭാഗമായി മാറുന്നത്. ഇത്തരത്തിലുള്ള പല അപ്ലിക്കേഷനുകളും വളരെ പ്രയോജനകരമാണ്. അവയില്‍ ചിലതിനെക്കുറിച്ച്-

1. Undo Send: സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞതിനു ശേഷം ആയിരിക്കും വിട്ടുപോയകാര്യങ്ങളെക്കുറിച്ച് ഓര്‍ക്കുന്നത്. ഇത് ഒഴിവാക്കാനുള്ള ഒരു ആപ്ലിക്കേഷന്‍ ആണ് 'Undo Send' അതായത് സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിയതിനു ശേഷവും വേണമെങ്കില്‍ പിന്‍വലിക്കാനുള്ള ചെയ്യാനുള്ള അവസരം ലഭ്യമാകുന്നു. പക്ഷേ ഓര്‍മ്മിയ്ക്കുക ഇത് ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ഉപയോഗിയ്ക്കാണം. 'Message Sent' എന്നു കണ്ടുകഴിഞ്ഞാല്‍ പിന്നീട് അവ പിന്‍വലിക്കാനാകില്ല.

2. Insert Image: പലരും ചിത്രങ്ങള്‍ ഈമെയിലില്‍ അറ്റാച്ച്‌മെന്റ് ആയാണ് അയയ്ക്കാറ്. ഇത്തരത്തില്‍ അറ്റാച്ച് ചെയ്തിട്ടുള്ള ചിത്രങ്ങള്‍ കാണണമെങ്കില്‍ ലഭിയ്ക്കുന്നയാള്‍ ആദ്യം അത് ഡൗണ്‍ലോഡ് ചെയ്യണം. 'ഇന്‍സര്‍ട്ട് ഇമേജ്' എന്ന ജിമെയില്‍ ലാബ് ആഡൊണ്‍ മെയിലിനകത്തു തന്നെ ചിത്രങ്ങള്‍ സന്നിവേശിപ്പിക്കാന്‍ സഹായിക്കുന്നു. ഈ സംവിധാനം എനേബിള്‍ ചെയ്യുകയാണെങ്കില്‍ കമ്പോസ് വിന്‍ഡോയില്‍ ചിത്രങ്ങള്‍ ചേര്‍ക്കാനുള്ള ഒരു ബട്ടണ്‍ ലഭിയ്ക്കുന്നു (ചിത്രം ശ്രദ്ധിക്കുക) അതായത് നിങ്ങളുടെ കമ്പ്യൂട്ടറിനകലുള്ള ഒരു ചിത്രമോ അതല്ലെങ്കില്‍ നെറ്റില്‍ നിന്നും പകര്‍ത്തിയ ഒരു ചിത്രമോ ഇത്തരത്തില്‍ ചേര്‍ക്കാനാകും. അതിനാല്‍ മെയില്‍ തുറക്കുമ്പോള്‍ തന്നെ ചിത്രവും അതിന്റെ പൂര്‍ണരൂപത്തില്‍ ദൃശ്യമാകുന്നു.

പ്രയോരിറ്റി ഇന്‍ബോക്‌സ്

നൂറുകണക്കിനു സന്ദേശങ്ങള്‍ക്കിടയില്‍പെട്ട് സുപ്രധാനമായ സന്ദേശങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടൊ. ഇതിനൊരു പരിഹാരമാണ് ഈ അടുത്ത കാലത്തായി ജിമെയിലില്‍ ചേര്‍ക്കപ്പെട്ട 'പ്രിയോരിറ്റി ഇന്‍ബോക്‌സ്' എന്ന ഫീച്ചര്‍. ഈ സംവിധാനം വഴി പ്രധാനപ്പെട്ട സന്ദേശങ്ങള്‍ എത്ര പഴയതായാല്‍ കൂടി മുന്‍ഗണനാ ക്രമത്തില്‍ ഇന്‍ബോക്‌സില്‍ പ്രദര്‍ശിപ്പിക്കുന്നു. പ്രയോരിറ്റി ഇന്‍ബോക്‌സ് എനേബില്‍ ചെയ്തു കഴിഞ്ഞാല്‍ ഇന്‍ബോക്‌സിലെ സന്ദേശങ്ങളെ Important and unread, Starred, Everything else എന്നിങ്ങനെ മൂന്നായി തരം തിരിച്ച് ദൃശ്യമാക്കുന്നു. നിങ്ങള്‍ കൂടുതലായി ചാറ്റ് ചെയ്യുന്നതും മെയില്‍ അയയ്ക്കുന്നതും ആയ വ്യക്തിയില്‍ നിന്നുള്ള സന്ദേശങ്ങള്‍, കൂടുതലായി വായിക്കുന്ന വാക്കുകള്‍ അടങ്ങിയ സന്ദേശങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് മുന്‍ഗണനാക്രമം നിര്‍ണ്ണയിക്കുന്നത്. ഈ ക്രമം ഉപയോക്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് മാറ്റുവാനും കഴിയുന്നു.
.

ജിമെയില്‍ ഷോര്‍ട്ട്കട്ടുകള്‍
മറ്റേത് ഡസ്‌ക്ടോപ് അപ്ലിക്കേഷനുകളേപ്പോലെയും ജിമെയിലും കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ സപ്പോര്‍ട്ട് ചെയ്യും. ഇതിനായി ജനറല്‍ സെറ്റിംഗ്‌സ് പേജിലെ കീബോര്‍ഡ് ഷോര്‍ട്ട്കട്ട് സംവിധാനം എനേബിള്‍ ചെയ്താല്‍ മതി.

ജിമെയില്‍ തീമുകള്‍
ജിമെയിലില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഈ പേജില്‍ പോയി ഇഷ്ടമുള്ള തീമുകള്‍ തെരഞ്ഞെടുക്കാനാകും. കണ്ടു മടുത്ത ക്ലാസിക് തീമില്‍ നിന്നും മോചനം. ഇനി ലഭ്യമായ തീമുകള്‍ ഒന്നും ഇഷ്ടപ്പെടുന്നില്ലെങ്കില്‍ സ്വന്തമായി നിറങ്ങള്‍ തെരഞ്ഞെടുക്കുവാനും കഴിയും.

ജിമെയില്‍ അക്കൗണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍-
ഇതിനായി ജിമെയിലില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഏറ്റവും താഴെയുള്ള Last account activtiy: Details എന്ന ലിങ്കില്‍ അമര്‍ത്തുക അപ്പോള്‍ ചുവടെ കൊടുത്തിട്ടുള്ളതുപോലെയുള്ള ഒരു പോപ് അപ് വിന്‍ഡോ ദൃശ്യമാകും.

ഇത് നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് ഏതൊക്കെ ഐപി അഡ്രസ്സുകളില്‍ നിന്നും ആണ് തുറന്നിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. ഇതില്‍ ഐപി അഡ്രസ്സ്, സ്ഥലം, ഉപയോഗിച്ച ബ്രൗസര്‍, സമയം എന്നിവ ഉള്‍പ്പെടുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിങ്ങളുടെ അക്കൗണ്ടില്‍ മറ്റാരെങ്കിലും കടന്നു കയറിയിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയും. മാത്രമല്ല ഇങ്ങനെ ഒരു കടന്നുകയറല്‍ ഉണ്ടായാല്‍ മുന്നറിയിപ്പ് ലഭിക്കുവാനുള്ള സംവിധാനവും ഇതില്‍ ഉണ്ട്. ഇത്തരത്തില്‍ സംശയാസ്പദമായി എന്തെങ്കിലും കാണുകയാണെങ്കില്‍ ആ വിന്‍ഡോയില്‍ തന്നെയുള്ള 'Sign out all other sessions' എന്ന ബട്ടനില്‍ അമര്‍ത്തി സൈന്‍ ഔട്ട് ചെയ്യുക. തുടര്‍ന്ന് ഗൂഗിള്‍ അക്കൗണ്ടില്‍ ലൊഗിന്‍ ചെയ്ത ശേഷം ഉടന്‍ തന്നെ പാസ്‌വേഡും സുരക്ഷാ ചോദ്യങ്ങളും ഉത്തരങ്ങളും മാറ്റുക.

ജിമെയില്‍ അക്കൗണ്ടിന്റെ ബാക്കപ്പ് എങ്ങനെ എടുക്കാം

അടുത്തയിടെ പതിനായിരക്കണക്കിന് ജിമെയില്‍ വരിക്കാര്‍ക്ക് നടുക്കടലില്‍ പങ്കായം നഷ്ടമായ ഒരു അവസ്ഥ ഉണ്ടായി. അതായത് പലര്‍ക്കും അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാനാകാതെ വരികയോ ഇന്‍ബോക്‌സില്‍ സൂക്ഷിച്ചിരുന്ന സന്ദേശങ്ങള്‍ പൂര്‍ണ്ണമായി നഷ്ടമാകുകയോ ചെയ്തു. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഗൂഗിള്‍ ഇവയൊക്കെ പുന:സ്ഥാപിക്കുകയുണ്ടായെങ്കിലും അക്കൗണ്ടിന്റെ ബാക്കപ്പ് എടുക്കേണ്ടതിന്റെ പ്രാധാന്യം ഏവര്‍ക്കും മനസിലാകാന്‍ ഉതകുന്നതായിരുന്നു ഈ സംഭവം. നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് എപ്പോഴും ഗൂഗിളിന്റെ നിയമാവലികള്‍ക്ക് അടിപ്പെട്ടതാണ്. അതായത് ഈ നിയമാവലിയിലെ വ്യവസ്ഥകള്‍ അറിഞ്ഞോ അറിയാതെയോ ലംഘിക്കപ്പെടുകയാണെങ്കില്‍ ഏത് അക്കൗണ്ടും പ്രത്യേക മുന്നറിയിപ്പൊന്നും ഇല്ലാതെതന്നെ നീക്കം ചെയ്യാനാകും. ഇത്തരത്തിലുള്ള അത്യാഹിതങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ജിമെയില്‍ അക്കൗണ്ടിന്റെ ബാക്കപ്പ് ഇടക്കിടെ എടുത്തുവയ്ക്കുന്നത് നല്ലതാണ്.

ജിമെയില്‍ അക്കൗണ്ടിലെ പൂര്‍ണവിവരങ്ങള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് മാറ്റുന്നതിന് പല മാര്‍ഗ്ഗങ്ങളും ഉണ്ട്. അവയില്‍ ചിലത്-
പോപ് ഡൗണ്‍ലോഡ്: ഡെസ്‌ക്‌ടോപ്പ് മെയില്‍ അപ്ലിക്കേഷനുകളായ മൈക്രോസോഫ്ട് ഔട്ട്‌ലുക്ക്, ഔട്ട്‌ലുക്ക് എക്‌സ്പ്രസ്, മോസില്ല തണ്ടര്‍ബേഡ്, ആപ്പിള്‍ മെയില്‍ തുടങ്ങിയവ ഉപയോഗിച്ച് എളുപ്പത്തില്‍ ജിമെയില്‍ അക്കൗണ്ടിലുള്ള എല്ലാ വിവരങ്ങളെയും പൂര്‍ണ്ണമായോ ഭാഗികമായോ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

ഇതിനായി ജിമെയില്‍ സെറ്റിംഗ്‌സിലെ Forwarding and POP/IMAP ല്‍ അമര്‍ത്തുക. തുടര്‍ന്ന് 'Enable POP for all mail (even mail that's already been downloaded) എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇനി തുടര്‍ന്നു വരുന്ന മെയിലുകളുടെ ബാക്കപ് മാത്രമേ വേണ്ടൂ എങ്കില്‍ Enable POP for mail that arrives from now on എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കാം.

സെറ്റിംഗ്‌സ് സേവ് ചെയ്ത ശേഷം നിങ്ങളുടെ ഡെസ്‌ക്‌ടോപ്പ് ഈ മെയില്‍ ക്ലയന്റ് സോഫ്ട്‌വേര്‍ കോണ്‍ഫിഗര്‍ ചെയ്യാം. ഇത് എങ്ങിനെ സാധ്യമാകുന്നു എന്ന് ഈ
ജിമെയില്‍ ഹെല്പ് പേജ് വിശദമാക്കുന്നു.

തേര്‍ഡ് പാര്‍ട്ടി സോഫ്ട്‌വേറുകള്‍
ജിമെയില്‍ അക്കൗണ്ട് കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി നിരവധി തേര്‍ഡ്പാര്‍ട്ടീ ബാക്കപ്പ് സോഫ്ട്‌വേറുകള്‍ ലഭ്യമാണ് അവയില്‍ ഒന്നാണ് '
ജിമെയില്‍ ബാക്കപ്പ്' ഈ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിന്റെ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്‌കിലെ അനുയോജ്യമായ ഭാഗത്തേയ്ക്ക് പകര്‍ത്താന്‍ കഴിയും.
ജിമെയില്‍ അക്കൗണ്ട് പകര്‍പ്പ് ഹോട്ട്‌മെയിലിലേക്ക്-

ജിമെയിലിന്റെ പേരും പെരുമയും വര്‍ധിച്ചിട്ടുണ്ടെങ്കിലും പഴയ ഹോട്ട്‌മെയിലിനെ (പുതിയ വിന്‍ഡോസ് ലൈവ്) പൂര്‍ണ്ണമായും അവഗണിക്കാനാവില്ല. ഏതൊരു ഈമെയില്‍ അക്കൗണ്ടിന്റെയും കോപ്പി എടുക്കാന്‍ വളരെ ഉപകാരപ്രദമാണ് ഇതിലെ 'ട്രൂ സ്വിച്ച്' എന്ന സംവിധാനം. ഇതിനായി വിന്‍ഡോസ് ലൈവ് അക്കൗണ്ട് ഇല്ലെങ്കില്‍ പുതിയതായി ഒന്ന് നിര്‍മിക്കുക. ട്രൂ സ്വിച്ച് ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിലെ എല്ലാ സന്ദേശങ്ങളെയും വിലാസങ്ങളെയും ഹോട്ട്‌മെയില്‍ അക്കൗണ്ടിലേക്ക് എളുപ്പം പകര്‍ത്താനാകും.